ടോറസ് ഡ്രൈവർ ബെല്ലാരിയിൽ മരിച്ചു

കരുനാഗപ്പള്ളി: ടോറസ് ലോറിയിൽ കർണാടകയിലെ ബെല്ലാരിയിലേക്ക് ലോഡുമായി പോയ കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി മരിച്ചു. കല്ലേലിഭാഗം മീനത്തുവിളയിൽ മോഹനൻ (44) ആണ് ബെല്ലാരിയിൽ മരിച്ചത്. കഴിഞ്ഞ 30ന് ചവറയിൽനിന്ന് ഒരു സഹായിക്കൊപ്പമാണ്​ ബെല്ലാരിയിലേക്ക്​ പോയത്​. ബുധനാഴ്ച രാവിലെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന സന്ദേശം ലഭിച്ചു. മോഹനന്‍റെ ഒപ്പമുണ്ടായിരുന്ന സഹായിയും ഡ്രൈവറുമായ പുത്തൻസങ്കേതം സ്വദേശി ലാലുമായി ബന്ധുക്കൾ ബന്ധപ്പെട്ടപ്പോൾ രാത്രി ഭക്ഷണം വാങ്ങാനായി താൻ സമീപത്തെ ഹോട്ടലിൽ പോയെന്നും തിരിയെ വന്നപ്പോൾ കാണാനില്ലെന്നും മറുപടി ലഭിച്ചു. രാവിലെയും മോഹനനെ കാണാതിരുന്നതിനെതുടർന്ന് മറ്റൊരാളുടെ സഹായത്തോടെ ലാലു തോരണഗല്ലു പൊലീസിൽ പരാതി നൽകി. പൊലീസും സൈബർ സെല്ലും നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.