'ദുര്‍ഗദാസിനെതിരെ കേസെടുക്കണം' ​

തിരുവനന്തപുരം: സ്ത്രീ സമൂഹത്തെ പ്രത്യേകിച്ച് നഴ്‌സിങ്​ മേഖലയില്‍ ജോലി ചെയ്യുന്നവരെ അപമാനിച്ച മലയാളം മിഷന്‍ ഖത്തര്‍ കോഓഡിനേറ്റര്‍ ദുര്‍ഗദാസിനെതിരെ കെസെടുക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്‍റ്​ സംസ്ഥാന ട്രഷറര്‍ മഞ്ജുഷ മാവിലാടം ആവശ്യ​പ്പെട്ടു. കുടംബത്തെ ദാരിദ്ര്യത്തില്‍നിന്ന്​ കരകയറ്റാന്‍ വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന നഴ്‌സിങ് സമൂഹത്തെ മോശക്കാരാക്കി ചിത്രീകരിച്ച പ്രതിയെ ഇടതുസര്‍ക്കാറും ​പൊലീസും സംരക്ഷിക്കുകയാണ്. സര്‍ക്കാര്‍ പദവികളില്‍ നുഴഞ്ഞുകയറി ആർ.എസ്.എസിന്റെ വംശീയ അക്രമങ്ങള്‍ക്ക് മണ്ണൊരുക്കുന്ന ഇത്തരം വംശവെറിയന്മാരെയും സ്ത്രീ വിരുദ്ധരെയും നിയമത്തിന്​ മുന്നില്‍ കൊണ്ടുവന്ന്​ മാതൃകപരമായി ശിക്ഷിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.