എ.കെ.എസ്​.ടി.യു രജത ജൂബിലി സമ്മേളനത്തിന്​ തുടക്കം

തിരുവനന്തപുരം: വ്യാജ പ്രചാരകർ നവമാധ്യമങ്ങളിലൂടെ സാമൂഹിക മേഖലകളാകെ മലീമസപ്പെടുത്തുന്ന കാലത്ത് അധ്യാപകർ സത്യപ്രചാരകരായി മാറണമെന്ന് സി.പി.ഐ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. എൽ.ഡി.എഫ്​ സർക്കാറിനെതിരെ കള്ളപ്രചാരണങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്നവർക്കെതിരെ ജാഗ്രത വേണം. തിരുവനന്തപുരത്ത് എ.കെ.എസ്.ടി.യു രജത ജൂബിലി സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പൂർവകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ബുഹാരി അധ്യക്ഷത വഹിച്ചു. പൂർവകാല നേതാക്കളെ പന്ന്യൻ രവിന്ദ്രനും സംസ്ഥാന പ്രസിഡന്‍റ്​ എൻ. ശ്രീകുമാറും ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണനും ചേർന്ന് ആദരിച്ചു. എടത്താട്ടിൽ മാധവൻ, പി.കെ. കൃഷ്ണദാസ്, ആർ. ശരത്ചന്ദ്രൻ നായർ, സി. മോഹനൻ, ബി.പി. അഗിത്തായ, ബി. വിജയമ്മ, കെ. ചന്ദ്രസേനൻ, ഗോപിനാഥൻ നായർ, എസ്.എസ്. അനോജ് തുടങ്ങിയവർ സംസാരിച്ചു. വൈകീട്ട്​ നടന്ന രജത ജൂബിലി റാലി സംഘടനയുടെ ശക്തിപ്രകടനമായി മാറി. പൊതുസമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു പുരസ്കാരം എടത്താട്ടിൽ മാധവനും പി.എം. വാസുദേവനും സംയുക്തമായി മുൻ മന്ത്രി സി. ദിവാകരൻ സമർപ്പിച്ചു. മാങ്കോട് രാധാകൃഷ്ണൻ, വി. ശശി എം.എൽ.എ, ജോർജ് രത്നം, വി. വിനോദ്, അനന്തകൃഷ്ണൻ, ഡോ. ഉദയകല, എസ്. ഹാരിസ്, ഇന്ദുമതി, ബിജു പേരയം, എസ്.ജി. അനീഷ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.