കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

പാറശ്ശാല: കൂട്ടുകാരോടൊത്ത് നെയ്യാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളജിലെ അവസാനവര്‍ഷ ബി.കോം വിദ്യാര്‍ഥിയും കരമന തമലം മറിയം അപ്പാര്‍ട്ട്‌മെന്റില്‍ ഗോപീകൃഷ്ണന്‍റെയും പരേതയായ മിനിയുടെയും മകനുമായ വിഷ്ണു ഗോപീകൃഷ്ണനാണ്​ (21) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക്​ മൂന്നേടെയായിരുന്നു സംഭവം. നെയ്യാറിലെ അരുവിപ്പുറം ക്ഷേത്രത്തിന് സമീപത്തെ കടവില്‍ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ബഹളമുണ്ടാക്കുന്നെന്ന വിവരത്തെ തുടർന്നാണ്​ മാരായമുട്ടം പൊലീസ്​ സ്ഥലത്തെത്തിയത്. നെയ്യാറ്റിന്‍കര പോളിടെക്‌നിക്കലിലെയും സ്‌കൂളുകളിലെയും ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നതായി പറയുന്നു. കൂടെയുണ്ടായിരുന്ന ഒരാളെ കാണാനില്ലെന്ന്​ ക്രൈസ്റ്റ് നഗര്‍ കോളജില്‍നിന്ന്​ എത്തിയ കുട്ടികൾ പൊലീസിനെ അറിയിച്ചു. പൊലീസ് അഗ്‌നിശമനസേനയെ വിവരമറിയിച്ചു. മൂന്നരയോടെ വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാരായമുട്ടം പൊലീസ് കേസെടുത്തു. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്​ മറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.