ഒന്നരവയസ്സുകാരനായ ആദിവാസി കുട്ടിയെ ഫോറസ്റ്റ് ഓഫിസര്‍ മര്‍ദിച്ചു

വെള്ളറട: ഒന്നരവയസ്സുകാരനായ ആദിവാസി കുട്ടിക്ക് മര്‍ദനമേറ്റു. തുടർന്ന്​ കുടുംബം ഫോറസ്റ്റ് ഓഫിസര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. ഫോറസ്റ്റ് റേഞ്ചില്‍ കാരിക്കുഴി ഫോറസ്റ്റ് ഓഫിസിലെ വാച്ചറായ സൂരജ് തങ്കപ്പന്‍ ആണ് കുട്ടിയെ മര്‍ദിച്ചത്. അമ്പൂരി പുരവിമല തടത്തരികത്തു വീട്ടില്‍ ശ്രീനാഥ് -രജനിമോള്‍ ദമ്പതികളുടെ ഒന്നര വയസ്സായ ശ്രീഹരിശ്രീനാഥ് തലക്ക്​ പരിക്കേറ്റ്​ ആനപ്പാറ ഗവ. താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. രജനിമോള്‍ക്കും മാതാവ്​ നങ്ങേലിക്കും മര്‍ദനമേറ്റു. നെയ്യാര്‍ഡാം പൊലീസിലും നെയ്യാര്‍ഡാം റേഞ്ച് ഓഫിസര്‍ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്​. 10,000 രൂപ കടം ചോദിച്ചെന്നും ഇതു​ നല്‍കാത്തതിനാണ്​ വെട്ടുകത്തിയുമായി വീട്ടില്‍ വന്ന് ആക്രമിക്കാന്‍ കാരണമെന്നും രജനിമോള്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.