ചോദ്യപേപ്പർ ആവർത്തിച്ചുനൽകിയ അധ്യാപകനെ പരീക്ഷ ചുമതലകളിൽനിന്ന് സ്ഥിരമായി ഡീബാർ ചെയ്യും

തിരുവനന്തപുരം: ബിരുദ പരീക്ഷക്ക്​ ഒരേ ചോദ്യപേപ്പർ രണ്ടുവർഷം ആവർത്തിച്ചുനൽകിയ അധ്യാപകനെ സർവകലാശാല പരീക്ഷ ചുമതലകളിൽനിന്ന് സ്ഥിരമായി ഡീബാർ ചെയ്യാനും വീണ്ടും പരീക്ഷ നടത്താൻ ചെലവായ തുക അധ്യാപകനിൽനിന്ന് ഈടാക്കാനും കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഈ വിവരം ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും കൊളീജിയറ്റ് എജുക്കേഷൻ ഡയറക്ടർക്കും റിപ്പോർട്ട്‌ ചെയ്യും. അധ്യാപക‍​ൻെറ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന്​ പ്രൊ-വൈസ് ചാൻസലർ പ്രഫ.പി.പി. അജയകുമാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതി‍ൻെറ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. കോവിഡ് ബാധിതനായ ഒരു വിദ്യാർഥിക്ക്​ വേണ്ടി നടത്തിയ പരീക്ഷയിൽ ചോദ്യപേപ്പറിന്​ പകരം ഉത്തരസൂചിക തെറ്റായി നൽകിയതിന് പരീക്ഷ കൺട്രോളറേയും കൺട്രോളറുടെ കോൺഫിഡൻഷ്യൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരേയും ശക്തമായി താക്കീത് ചെയ്യാനും പരീക്ഷ നടത്തിപ്പിന് ആവശ്യമായ തുക ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.