നെടുമങ്ങാട് താലൂക്ക് പട്ടയ വിതരണ മേള 17ന്

നെടുമങ്ങാട്: നെടുമങ്ങാട് താലൂക്കുതല പട്ടയ വിതരണമേള 17ന് വൈകീട്ട് നാലിന് നെടുമങ്ങാട് ചന്തമുക്കിൽ നടക്കും. മന്ത്രി ജി.ആർ. അനിലി‍ൻെറ അധ്യക്ഷതയിൽ റവന്യൂ മന്ത്രി കെ. രാജൻ വിതരണോദ്​ഘാടനം നിർവഹിക്കും. അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ ജി. സ്‌റ്റീഫൻ, ഡി.കെ. മുരളി തുടങ്ങിയവർ പങ്കെടുക്കും. 250 പേർക്ക് പട്ടയവും 33 പേർക്ക് കൈവശരേഖയും നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ആയിരത്തിലേറെ അപേക്ഷകളിൽ നിന്നാണ് അർഹരായ ആളുകളെ കണ്ടെത്തിയത്. പട്ടയ വിതരണമേളയുടെ ആലോചനയോഗം നെടുമങ്ങാട് താലൂക്കോഫിസിൽ മന്ത്രി അഡ്വ. ജി.ആർ. അനിലി‍ൻെറ സാന്നിധ്യത്തിൽ ചേർന്നു. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ആർ.ഡി.ഒ അഹമ്മദ് കബീർ, തഹസിൽദാർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.