ഗുരു ക്ഷേത്ര മണ്ഡപ സമർപ്പണം 19ന്​

ആറ്റിങ്ങൽ: ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂനിയനുകീഴിൽ പെരുങ്ങുഴി നാലുമുക്ക് ജങ്​ഷനിൽ നിർമാണം പൂർത്തീകരിച്ച ഗുരുക്ഷേത്ര മണ്ഡപ സമർപ്പണവും പഞ്ചലോഹ ഗുരുവിഗ്രഹ പ്രതിഷ്ഠയും 19 ന്​ വിവിധ പരിപാടികളോടെ നടക്കും. മുന്നോടിയായി 18ന്​ വൈകുന്നേരം 5.30ന്​ ചിറയിൻകീഴ് ശാർക്കര ഗുരുക്ഷേത്ര സന്നിധിയിൽ നിന്ന്​ ഗുരുവിഗ്രഹവും വഹിച്ചുള്ള രഥഘോഷയാത്ര പെരുങ്ങുഴിയിലേക്ക്​ തിരിക്കും. വിവിധ വാദ്യമേളങ്ങൾ നാടൻ കലാരൂപങ്ങൾ, താലപ്പൊലി വിളക്ക് എന്നിവ അകമ്പടിയേകും. രാത്രി 7.30 ന്​ പൗരാവലിയുടെ നേതൃത്വത്തിൽ നാലുമുക്ക് ജങ്​ഷനിൽ വരവേൽപ്പൊരുക്കും. ഞായറാഴ്​ച രാവിലെ 10.30ന് തിരുനെല്ലൂർ പി. ബിജു കാശിമഠം, വിഷ്ണുപോറ്റി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കും. 12.30ന് സമൂഹസദ്യ, വൈകീട്ട്​ 4.30ന്​ ഗുരുസന്ദേശ സംഗമവും പൊതുസമ്മേളനവും വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗുരുക്ഷേത്ര മണ്ഡപ സമിതി പ്രസിഡൻറ്​ ബൈജു തോന്നയ്ക്കലി​ൻെറ അധ്യക്ഷതയിൽ ശിവഗിരി ധർമസംഘം ട്രസ്​റ്റ്​ പ്രസിഡൻറ്​ സ്വാമി സച്ചിദാനന്ദ മഹാ ഗുരുപൂജയോടെ ഗുരുക്ഷേത്ര മണ്ഡപം നാടിന്​ സമർപ്പിക്കും. ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ്​ സി. വിഷ്ണുഭക്തൻ മുഖ്യാതിഥിയാവും. ഗുരുസന്ദേശ പ്രഭാഷണം ഡോ.ബി. സീരപാണിയും സംഘടനാ സന്ദേശം യോഗം കൗൺസിലർ ഡി. വിപിൻ രാജും നടത്തും. കിടപ്പുരോഗികൾക്കുള്ള ധനസഹായം യൂനിയൻ വൈസ് പ്രസിഡൻറ്​ പ്രദീപ് സഭവിള, പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനം യൂനിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി എന്നിവർ നിർവഹിക്കും. രാത്രി 7.30 ന് ലൗലി ജനാർദനനും സംഘവും നയിക്കുന്ന സംഗീതാർച്ചനയോടെ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.