പിഴ കൂടാതെ നികുതി ഒടുക്കാനുള്ള അവസരം ഡിസംബ‍‍‍ര്‍ 31 വരെ

തിരുവനന്തപുരം: നഗരസഭയില്‍ കെട്ടിട നികുതി, തൊഴില്‍ നികുതി എന്നിവ പിഴ കൂടാതെ ഒടുക്കുന്നതിനുള്ള അവസരം ‍ഡിസംബര്‍ 31ന് അവസാനിക്കും. നിലവില്‍ കെട്ടിട നികുതി സംബന്ധിച്ച് എല്ലാ വാര്‍ഡുകളിലെയും കുടിശ്ശിക ലിസ്​റ്റ്​ പ്രസിദ്ധീകരിക്കുകയും ലിസ്​റ്റിന്മേലുള്ള പരാതി പരിഹരിക്കുന്നതിന് അദാലത് നടത്തുകയും ചെയ്തിട്ടുണ്ട്. മുഴുവന്‍ പരാതികളും പരിഹരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡിസംബർ 31ന് മുമ്പ് പിഴ കൂടാതെ നികുതി ഒടുക്കി ഊർജിത നികുതി പിരിവ് യഞ്ജത്തിൽ നഗരസഭയോട് സഹകരിക്കണമെന്ന് മേയർ അഭ്യർഥിച്ചു. വാർഡുകളിൽ നികുതി ഒടുക്കുന്നതിനുള്ള പ്രത്യേക സൗകര്യം സജ്ജീകരിക്കും. വിവിധ വാർഡുകളിൽ ഇത്തരം കേന്ദ്രങ്ങളുടെ ലിസ്​റ്റ്​ അടുത്തദിവസം പ്രസിദ്ധീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.