തിങ്കളാഴ്​ച 4.30 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സിറിഞ്ച് ക്ഷാമത്തിന് താൽക്കാലിക പരിഹാരം തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞത്തി​ൻെറ ഭാഗമായി തിങ്കളാഴ്​ച 4,29,618 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ, ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ 2,62,33,752 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 54.49 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.62 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. സംസ്ഥാനത്തെ സിറിഞ്ച് ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയില്‍നിന്ന്​ 15 ലക്ഷം സിറിഞ്ചും മുംബൈയില്‍നിന്ന്​ അഞ്ചു​ലക്ഷം സിറിഞ്ചും ലഭ്യമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.