ട്രെയിനിൽ നഷ്​ടപ്പെട്ട 50 പവൻ സ്വർണം തിരികെ നൽകി

നാഗർകോവിൽ: ​െട്രയിനിൽ നഷ്​ടപ്പെട്ട 50 പവൻ സ്വർണാഭാരണങ്ങൾ റെയിൽ​േവ പൊലീസ് കണ്ടെടുത്ത് ബന്ധപ്പെട്ടവരെ ഏൽപിച്ചു. നാഗർകോവിൽ സ്വദേശി മെറ്റിൽഡയുടെ ആഭരണങ്ങളാണ് ചെന്നൈ എക്സ്പ്രസ് ​െട്രയിനിൽ നഷ്​ടപ്പെട്ടത്. ചെന്നൈയിൽ വിവാഹത്തിന് പോയ 30 അംഗ സംഘം വെള്ളിയാഴ്ച പുലർച്ച വീട്ടിൽ എത്തിയ ശേഷമാണ് ബാഗ് കാണാതായ വിവരം അറിഞ്ഞത്. ഉടനെ വിവരം കോട്ടാർ റെയിൽവേയെ അറിയിച്ചു. അപ്പോഴേക്കും ട്രയിൻ കന്യാകുമാരിയിലെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണാഭരണം ഇരുന്ന ബാഗ് കണ്ടെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.