വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ട്രാവൽസ് ഉടമ അറസ്​റ്റിൽ

തിരുവനന്തപുരം: കാനഡയിൽ ജോലി വിസ വാഗ്ദാനം ചെയ്ത് ഒമ്പതരലക്ഷം രൂപ തട്ടിയെടുത്ത ട്രാവൽസ് ഉടമയെ പൊലീസ് അറസ്​റ്റ്​ ചെയ്തു. പട്ടം റിയ ട്രാവൽ സൊല്യൂഷൻസ് ഉടമ കവടിയാർ ഗോൾഫ് ലിങ്ക്സ് നീലിമ വീട്ടിൽ മുജീബ് റഹ്മാനെ(43)യാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. നെട്ടയം സ്വദേശിനി ശിവലക്ഷ്മിക്ക്​ കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപയും അവരുടെ പരിചയക്കാരിക്കും ബന്ധുക്കൾക്കും ഫാമിലി വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അഞ്ചര ലക്ഷം രൂപയും ഉൾപ്പെടെ ഒമ്പതര ലക്ഷം രൂപയും പത്ത് പാസ്പോർട്ടുകളും പ്രതി കൈക്കലാക്കുകയായിരുന്നു.
ശിവലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്​റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജില്ലയിലെ വിവിധ പൊലീസ് സ്​റ്റേഷനുകളിൽ ഇയാൾക്കെതിരെ വിസ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. നിരവധിപേരെ കബളിപ്പിച്ച് ഇത്തരത്തിൽ പണം തട്ടിയെടുത്തിട്ടുള്ള മുജീബ് ആഡംബര ജീവിതമാണ് നയിച്ചുവന്നിരുന്നതെന്ന്​ പൊലീസ്​ പറഞ്ഞു.
മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ഹരിലാലി​ൻെറ നേതൃത്വത്തിൽ എസ്.ഐമാരായ പ്രശാന്ത്, രതീഷ്, പ്രിയ, എ.എസ്.ഐ സാദത്ത്, എസ്.സി.പി.ഒമാരായ അനിൽകുമാർ, രഞ്ജിത്, പ്രീജ, സി.പി.ഒമാരായ ബിനു, രഘു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്​റ്റ്​ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ ഗോൾഫ് ലിങ്ക്സിലെ വീട്ടിൽ നിന്നും നിരവധി പാസ്പോർട്ടുകളും രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ച് പ്രതി കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ കസ്​റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന്​ സിറ്റി പൊലീസ്​ കമീഷണർ അറിയിച്ചു. ചിത്രം- mujeeb rahman മുജീബ് റഹ്മാൻ
Tags:    
News Summary - VISA Fraud arrested in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.