അഞ്ചൽ: ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടു. ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര മമ്പഴക്കോണം കോളനിയിൽ മഞ്ജു വിലാസത്തിൽ ഗോപിനാഥൻ (67), ഭാര്യ ഓമന (60) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആേറാടെ ജോലി കഴിഞ്ഞെത്തിയ മകൻ മനോജ് വീട്ടിലെത്തിയപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. പരിസരവാസികളുടെ സഹായത്തോടെ കതക് തള്ളിത്തുറന്ന് അകത്ത് കടന്നപ്പോൾ ഇരുവരും ഒരു കയറിൻെറ ഇരുതലകളിലായി തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. വിവരമറിഞ്ഞെത്തിയ അഞ്ചൽ പൊലീസ് മേൽനടപടിയെടുത്തു. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ ബുധനാഴ്ച നടക്കുമെന്ന് പൊലീസ് അറിയിച്ചു. ഏറെ നാളായി ഓമന കാൻസർ ചികിത്സയിലായിരുന്നുവെന്ന് പറയപ്പെടുന്നു. മകൾ: പരേതയായ മഞ്ജു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.