തിരുവനന്തപുരം: തലസ്ഥാനജില്ലയിൽ തദ്ദേശ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി 87 ഗ്രാമപഞ്ചായത്ത് വാർഡുകൾ കൂടും. ആകെയുള്ള 73 പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം 1299ൽ നിന്ന് 1386 ആയാണ് വർധിക്കുക. ഒമ്പത് ഗ്രാമപഞ്ചായത്തുകളിൽ വാർഡുകളുടെ എണ്ണത്തിൽ മാറ്റം വരില്ലെന്നാണ് തദ്ദേശവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം വ്യക്തമാക്കുന്നത്.
പഴയകുന്നുമ്മേൽ, നഗരൂർ, അഴൂർ, അഞ്ചുതെങ്ങ്, പാങ്ങോട്, നന്ദിയോട്, പെരിങ്ങമ്മല, ആര്യനാട്, പൂവാർ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം വർധിപ്പിച്ചിട്ടില്ല. ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 14 ഡിവിഷനുകൾ വർധിക്കും. ഇതോടെ നിലവിൽ 155 ഡിവിഷനുകളുള്ളത് 169 ആകും. നെടുമങ്ങാട്, നേമം, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തുകളിൽ രണ്ടുവീതം ഡിവിഷനുകൾ കൂടുമ്പോൾ വർക്കല, കിളിമാനൂർ, ചിറയിൻകീഴ്, വാമനപുരം, വെള്ളനാട്, അതിയന്നൂർ, പാറശ്ശാല, പോത്തൻകോട് ബ്ലോക്കുകളിൽ ഓരോ ഡിവിഷനുകൾ വീതം വർധിക്കും. ജില്ല പഞ്ചായത്തിൽ രണ്ട് ഡിവഷനുകൾ കൂടി 28 എണ്ണം ആകും. അതിർത്തി നിർണയവും പരാതികളും പരിഹരിക്കുന്നതോടെ പുതിയ പേരുകളും വാർഡുകൾക്ക് കൈവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.