20 സെന്‍റില്‍ 1300ലധികം മരങ്ങള്‍: ഐ.ടി പാര്‍ക്കുകളിലെ ആദ്യ മിയാവാക്കി വനം ടെക്‌നോപാര്‍ക്കില്‍

തിരുവനന്തപുരം: ഐ.ടി പാര്‍ക്കുകളിലെ ആദ്യ മിയാവാക്കി വനം ടെക്‌നോപാര്‍ക്കിൽ. 20 സൻെറ് സ്ഥലത്ത് ഒരുക്കിയ മിയാവാക്കി വനത്തില്‍ 210 വിവിധ സ്പീഷീസുകളിലെ 1300ലധികം മരങ്ങളാണുള്ളത്. കേരള സ്റ്റേറ്റ് ഐ.ടി പാർക്സിന്‍റെയും വിവിധ കമ്പനികളുടെയും സഹകരണത്തോടെ ടെക്‌നോപാര്‍ക്ക് റോട്ടറി ക്ലബ് ഒരുക്കിയ വനത്തിന്‍റെ ഉദ്ഘാടനം ശശി തരൂര്‍ എം.പി നിര്‍വഹിച്ചു. പാര്‍ക്ക്‌ സൻെററിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, കേരള സ്റ്റേറ്റ് ഐ.ടി പാര്‍ക്സ്​ സി.ഇ.ഒ ജോണ്‍ എം. തോമസ്, ടെക്‌നോപാര്‍ക്ക് റോട്ടറി ക്ലബ് പ്രസിഡൻറ് ഹരീഷ് മോഹന്‍, സെക്രട്ടറി മനു മാധവന്‍, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ. ശ്രീനിവാസന്‍, ടെക്‌നോപാര്‍ക്ക് റോട്ടറി ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ടെക്‌നോപാര്‍ക്ക് ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന ജൈവ ആവാസവ്യവസ്ഥ ഒരുപരിധിവരെ പുനര്‍സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ടിന്‍റെ ഭാഗമായുള്ള എന്‍റെ ഗ്രാമം, സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികാഘോഷം ആസാദീ കാ അമൃത് മഹോത്സവ് എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് മിയാവാക്കി വനം ടെക്‌നോപാര്‍ക്കില്‍ സൃഷ്ടിച്ചെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.