24 വർഷം മുമ്പുള്ള കൊലക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

തിരുവനന്തപുരം: 24 വർഷം​ മുമ്പ്​ നടന്ന കടയ്ക്കാവൂർ മണിക്കുട്ടൻ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതിക്ക് ജാമ്യമില്ല. 20 വർഷത്തിലധികം കേരള പൊലീസിനെ വെട്ടിച്ച് പിടികിട്ടാപ്പുള്ളിയായി നടന്ന ആറ്റിങ്ങൽ അയ്യപ്പൻ എന്ന ബിജുവി​ൻെറ ജാമ്യാപേക്ഷയാണ് ജില്ല കോടതി മൂന്നാമതും തള്ളിയത്. പ്രതിയെ പിടികിട്ടാപ്പുള്ളിയായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. വിചാരണക്ക്​ മുമ്പ്​ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ പ്രതി വീണ്ടും ഒളിവിൽ പോകുമെന്ന പ്രോസിക്യൂഷൻ വാദം, പ്രതിയുടെ പശ്ചാത്തലം എന്നിവ കണക്കിലെടുത്താണ് കോടതി ജാമ്യം തള്ളിയത്. ഇതോടെ ഈ കേസിൽ പ്രതി റിമാൻഡ് പ്രതിയായി വിചാരണ നേരിടണം. തിരുവനന്തപുരം ഏഴാം അഡീ.സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 1997 മാർച്ചിലാണ് കടയ്ക്കാവൂർ സ്വദേശി മണിക്കുട്ടൻ എന്ന കുമാറിനെ ആറ്റിങ്ങൽ അയ്യപ്പ​ൻെറ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അയ്യപ്പനെ റോഡിൽ​െവച്ച്​ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു മരിച്ച കുമാർ. ഈ കേസിൽ കുമാറിനെ കോടതി വെറുതെ വിട്ടതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക്​ നയിച്ചതെന്നാണ്​ പൊലീസ് കേസ്. 2021 ഫെബ്രുവരി 28 നാണ് തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് അയ്യപ്പനെ പിടികൂടുന്നത്. ജില്ലയിലെ മറ്റ് കോടതികൾ പ്രതിക്ക്​ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഈ കേസിൽ മൂന്നാം തവണയും ജില്ല കോടതി പ്രതിയുടെ ജാമ്യം തള്ളുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ് കുമാർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.