തിരുവനന്തപുരം: എസ്.എ.പി, കെ.എ.പി മൂന്നാം ബറ്റാലിയന് എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 461 പൊലീസ് ഉദ്യോഗസ്ഥര്‍ സേനയുടെ ഭാഗമായി. തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് ഉൾപ്പെടെ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒമ്പതുമാസത്തെ വിദഗ്ധപരിശീലനം പൂര്‍ത്തിയാക്കിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പാസിങ് ഔട്ട് പരേഡില്‍ മുഖ്യാതിഥിക്ക് അഭിവാദ്യം അര്‍പ്പിച്ചത്.
എസ്.എ.പിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ മികച്ച ഓള്‍റൗണ്ടറായി എസ്. രതീഷ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഔട്ട്ഡോര്‍ ആയി എസ്.ജി. നവീനും ഇന്‍ഡോര്‍ ആയി ബി.ജെ. അഭിജിത്തും ഷൂട്ടറായി രാജ് രാജേഷും തെരഞ്ഞെടുക്കപ്പെട്ടു. കെ.എ.പി മൂന്നാം ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ മികച്ച ഓള്‍റൗണ്ടറായത് അനന്തു സാനുവാണ്.
മികച്ച ഔട്ട്ഡോര്‍ ആയി സച്ചിന് സജീവും ഇന്‍ഡോര്‍ ആയി ജി. അനീഷും ഷൂട്ടറായി ആര്. സച്ചിനും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ട്രോഫികള്‍ സമ്മാനിച്ചു.
എസ്.എ.പി ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ ഒരാള്‍ എം.ടെക് ബിരുദധാരിയും 30 പേര് ബി.ടെക് ബിരുദധാരികളുമാണ്. 15 ബിരുദാനന്തര ബിരുദധാരികളും 80 ബിരുദധാരികളും ഈ ബാച്ചിലുണ്ട്. എം.ബി.എ, ബി.ബി.എ ബിരുദങ്ങളുള്ള രണ്ടുപേര്‍ വീതമുണ്ട്.
കെ.എ.പി മൂന്നാം ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നാലുപേര്‍ എം.ടെക് ബിരുദധാരികളും 35 പേര് എന്‍ജിനീയറിങ് ബിരുദധാരികളുമാണ്. പി.ജി യോഗ്യതയുള്ള 23 പേരും ഡിഗ്രി യോഗ്യതയുള്ള 144 പേരും എം.ബി.എ ബിരുദമുള്ള അഞ്ചുപേരും ഈ ബാച്ചിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.