തിരുവനന്തപുരം: നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചേതാടെ ജില്ലയിലെ മത്സരചിത്രം തെളിഞ്ഞു. 14 മണ്ഡലങ്ങളിലായി 99 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്നത് നേമത്താണ്, 11. ഏറ്റവും കുറവ് അരുവിക്കര, നെയ്യാറ്റിൻകര മണ്ഡലങ്ങളിലാണ്, നാലുവീതം. വാമനപുരം, തിരുവനന്തപുരം മണ്ഡലങ്ങളിൽ 10 വീതം സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മുന്നണി സ്ഥാനാർഥികൾക്ക് വെല്ലുവിളിയായി അപരന്മാരടക്കം രംഗത്തുണ്ട്. കളംതെളിഞ്ഞതോടെ കടുത്ത പോരിെൻറ നാളുകളാണ് ഇനി. ശക്തമായ വാക്പോരിലേക്കും പരസ്യപ്രചാരണത്തിലേക്കും സ്ഥാനാർഥികൾ നീങ്ങിയിട്ടുണ്ട്.
ഭരണം നിലനിർത്താൻ ഇടതും തിരിച്ചുപിടിക്കാൻ യു.ഡി.എഫും കരുത്ത് കാട്ടാൻ ബി.ജെ.പിയും സർവ അടവുകളും പുറത്തെടുത്ത് പോരാട്ടരംഗത്ത് നിലയുറപ്പിച്ച് കഴിഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിെൻറ ചൂടാറും മുേമ്പ വരുന്ന നിയമസഭാങ്കം മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകം. ദേശീയ നേതാക്കളെ ഉൾപ്പെടെ ഇറക്കി തലസ്ഥാനം ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് മുന്നണികൾ. തലസ്ഥാന ഭരണം ആർക്ക് ലഭിക്കുമോ അവർ കേരളം ഭരിക്കുമെന്ന വിശ്വാസവും നിലവിലുണ്ട്.
വട്ടിയൂര്‍ക്കാവ്
അഡ്വ. വി.കെ. പ്രശാന്ത് - സി.പി.എം
എന്‍. മുരളി - ബി.എസ്.പി
അഡ്വ. വി.വി. രാജേഷ് - ബി.ജെ.പി
അഡ്വ. വീണ എസ്. നായര്‍ - കോണ്‍ഗ്രസ്
എ. ഷൈജു - എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്)
നെടുമങ്ങാട്
അഡ്വ. ജി.ആര്. അനില്‍ - സി.പി.ഐ
അഡ്വ. ജെ.ആര്. പത്മകുമാര്‍ - ബി.ജെ.പി
പി.എസ്. പ്രശാന്ത് - കോണ്‍ഗ്രസ്
ബിപിന്‍ പള്ളിപ്പുറം - ബി.എസ്.പി
ഇര്‍ഷാദ് കന്യാകുളങ്ങര - എസ്.ഡി.പി.ഐ
ഇബിനു എസ്. - സ്വതന്ത്രന്
തത്തന്‍കോട് കണ്ണന് - സ്വതന്ത്രന്
പ്രശാന്ത് സി. - സ്വതന്ത്രന്
ഹരി വെള്ളനാട് - സ്വതന്ത്രന്
പാറശ്ശാല
അന്‍സജിത റസല്‍ ആര്.കെ. - കോണ്‍ഗ്രസ്
ജെ.ആര്. ജയകുമാര്‍ - ബി.എസ്.പി
കരമന ജയന് - ബി.ജെ.പി
സി.കെ. ഹരീന്ദ്രന്‍ - സി.പി.എം
ഷാജു പാലിയോട് - സ്വതന്ത്രന്
സെല്‍വരാജ് ജെ.ആര് - സ്വതന്ത്രന്
അരുവിക്കര
കൃഷ്ണന്‍കുട്ടി എം. - ബി.എസ്.പി
കെ.എസ്. ശബരീനാഥന് - കോണ്‍ഗ്രസ്
സി. ശിവന്‍കുട്ടി - ബി.ജെ.പി
അഡ്വ. ജി. സ്റ്റീഫന്‍ - സി.പി.എം
നെയ്യാറ്റിന്‍കര
കെ. ആന്‍സലന്‍ - സി.പി.എം
പ്രേംകുമാര്‍ ടി.ആര് - ബി.എസ്.പി
ചെങ്കല്‍ എസ്. രാജശേഖരന് നായര്‍ - ബി.ജെ.പി
സെല്‍വരാജ് ആര് - കോണ്‍ഗ്രസ്
ആറ്റിങ്ങല്‍
ഒ.എസ്. അംബിക - സി.പി.എം
വിപിന്‍ലാല്‍ വിദ്യാധരന് - ബി.എസ്.പി
അഡ്വ. എ. ശ്രീധരന് - ആര്.എസ്.പി
അഡ്വ. പി. സുധീര്‍ - ബി.ജെ.പി
ആശ പ്രകാശ് - അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെൻറ് പാര്‍ട്ടി ഓഫ് ഇന്ത്യ
അമ്പിളി - സ്വതന്ത്ര
കാട്ടാക്കട
പി.കെ. കൃഷ്ണദാസ് - ബി.ജെ.പി
മലയിന്‍കീഴ് വേണുഗോപാല്‍ - കോണ്‍ഗ്രസ്
അഡ്വ. ഐ.ബി. സതീഷ് - സി.പി.എം
കണ്ടല സുരേഷ് - ബി.എസ്.പി
ശ്രീകല നാടാര്‍ - സ്വതന്ത്ര
സിറിയക് ഡാമിയന്‍ വി.പി. - സ്വതന്ത്രന്
വാമനപുരം
ആനാട് ജയന് - കോണ്‍ഗ്രസ്
അഡ്വ. ഡി.കെ. മുരളി - സി.പി.എം
സന്തോഷ് ടി. - ബി.എസ്.പി
അജ്മല്‍ ഇസ്മായില്‍ -എസ്.ഡി.പി.ഐ
അശോകന് ടി. വാമനപുരം- അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
തഴവ സഹദേവന് - ബി.ഡി.ജെ.എസ്
ആട്ടുകാല്‍ അജി - സ്വതന്ത്രന്
നവാസ് സി.എം. - സ്വതന്ത്രന്
ഭരതന്നൂര്‍ മണിരാജ് - സ്വതന്ത്രന്
ആര്. മുരളി - സ്വതന്ത്രന്
ചിറയിന്‍കീഴ്
അനില്‍ മംഗലപുരം - ബി.എസ്.പി
ബി.എസ്. അനൂപ് - കോണ്‍ഗ്രസ്
ആശാനാഥ് ജി.എസ് - ബി.ജെ.പി
വി. ശശി - സി.പി.ഐ
അഡ്വ. ജി. അനില്‍കുമാര്‍ - വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ
അനൂപ് ഗംഗന് - സ്വതന്ത്രന്
കോവളം
വിഷ്ണുപുരം ചന്ദ്രശേഖരന് - ബി.ജെ.പി
നീലലോഹിതദാസന്‍ നാടാര്‍ - ജനതാദള്‍ (സെക്യുലര്‍)
അഡ്വ. എം. വിന്‍സെൻറ് - കോണ്‍ഗ്രസ്
കഞ്ചാംപിഴിഞ്ഞി ശശികുമാര്‍ - ബി.എസ്.പി
അജില്‍ ആര്.എ. - സ്വതന്ത്രന്
വെങ്ങാനൂര്‍ അശോകന് -സ്വതന്ത്രന്
പ്രിന്‍സ് വി.എസ് -സ്വതന്ത്രന്
നേമം
കുമ്മനം രാജശേഖരന് - ബി.ജെ.പി
കെ. മുരളീധരന് - കോണ്‍ഗ്രസ്
ഡി. വിജയന് - ബി.എസ്.പി
വി. ശിവന്‍കുട്ടി - സി.പി.എം
ജയിന് വിത്സണ് - സ്വതന്ത്രന്
ബാലചന്ദ്രന് വാല്‍ക്കണ്ണാടി - സ്വതന്ത്രന്
മുരളീധരന് നായര്‍ - സ്വതന്ത്രന്
രാജശേഖരന് - സ്വതന്ത്രന്
ആറാംപള്ളി വിജയരാജ് - സ്വതന്ത്രന്
ഷൈന്‍ രാജ് ബി. - സ്വതന്ത്രന്
എല്‍. സത്യന് നാടാര്‍ - സ്വതന്ത്രന്
കഴക്കൂട്ടം
കടകംപള്ളി സുരേന്ദ്രന് - സി.പി.എം
കൊച്ചുമണി - ബി.എസ്.പി
ഡോ. എസ്.എസ്. ലാല്‍ -കോണ്‍ഗ്രസ്
ശോഭാ സുരേന്ദ്രന് - ബി.ജെ.പി
ലാലുമോന് - സ്വതന്ത്രന്
വി. ശശികുമാരന് നായര്‍ -സ്വതന്ത്രന്
ശ്യാം ലാല്‍ -സ്വതന്ത്രന്
അഡ്വ. സെന്‍ എ.ജി. -സ്വതന്ത്രന്
തിരുവനന്തപുരം
കൃഷ്ണകുമാര്‍ ജി - ബി.ജെ.പി
വി.എസ്. ശിവകുമാര്‍ - കോണ്‍ഗ്രസ്
അഡ്വ. ആൻറണി രാജു - ജനാധിപത്യ കേരള കോണ്‍ഗ്രസ്
എ. സബൂറ - എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്)
അഭിലാഷ് വടക്കന്‍ -സ്വതന്ത്രന്
ആൻറണി രാജു (S/o രാജു) സ്വതന്ത്രന്
കൃഷ്ണകുമാര്‍ ടി.എസ്. - സ്വതന്ത്രന്
ചാല മോഹനന് ഡി. - സ്വതന്ത്രന്
രാജു ആൻറണി -സ്വതന്ത്രന്
ശിവകുമാര്‍ കെ. - സ്വതന്ത്രന്
തിരുവനന്തപുരം ജില്ലയിൽ 99 സ്ഥാനാർഥികൾ; നേമത്ത് മുരളീധരനും കുമ്മനത്തിനും അപരൻമാർ
അനു എം.സി - ബി.എസ്.പി
അഡ്വ. വി. ജോയ് - സി.പി.എം
അഡ്വ. ബി.ആര്.എം ഷെഫീര്‍ - ഐ.എന്‍.സി
അജി.എസ് -ബി.ഡി.ജെ.എസ്
അനില്‍കുമാര്‍ പി - ഡി.എച്ച്.ആര്.എം
പ്രിന്‍സ് - സ്വതന്ത്രന്
ഷെഫീര്‍ - സ്വതന്ത്രന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.