10 വയസ്സുകാരനെ തെരുവുനായ് വീട്ടിനുള്ളിൽ കയറി കടിച്ചു

പോത്തൻകോട്: നന്നാട്ടുകാവിൽ 10 വയസ്സുകാരനെ തെരുവുനായ് വീട്ടിനുള്ളിൽ കയറി കടിച്ചു. വെമ്പായം പഞ്ചായത്തിലെ വട്ടവിള വാർഡിലെ കുന്നത്തു പഠിപ്പുര വീട്ടിൽ ബാബു-ആശാദേവി ദമ്പതികളുടെ മകൻ പോത്തൻകോട് സെന്റ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ആദിത്യനാണ് കടിയേറ്റത്. ശനിയാഴ്ച വൈകീട്ട് നാലരക്ക് വീട്ടിലെ വരാന്തയിൽ ഇരിക്കുമ്പോഴാണ് തെരുവുനായ് കടിച്ചത്.

വലതുകാലിലെ തുടയിൽ കടിയേറ്റ ആദിത്യനെ ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. തെരുവുനായ് മറ്റു നായ്ക്കളെയും കടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഞായറാഴ്ച ഈ തെരുവുനായെ ചത്ത നിലയിൽ കണ്ടെത്തി. നന്നാട്ടുകാവിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും വീട്ടിലെ വളർത്തു മൃഗങ്ങളെയും മറ്റും ആക്രമിക്കുന്നത് നിത്യ സംഭവമാണെന്നും നാട്ടുകാർ പറഞ്ഞു.

Tags:    
News Summary - A 10-year-old boy was bitten by a stray dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.