തക്കല: ദേശീയപാതയിൽ പുലിയൂർക്കുറിച്ചിക്ക് സമീപം സ്വകാര്യ റബർ പാൽ ശുചീകരണകേന്ദ്രത്തിൽ ബോയ്ലർ പൊട്ടിത്തെറിച്ച് ബിഹാർ സ്വദേശിയായ ബാലിമക്കറ്റോ (29) മരിച്ചു. തിങ്കളാഴ്ച പുലർച്ച ഒന്നരയോടെ പണിക്കിടെ ബോയ്ലർ പൊട്ടിത്തെറിക്കുകയായിരുന്നു.
ബോയ്ലറിെൻറ അരികിൽ നിന്നിരുന്ന ബാലി മക്കറ്റോ പൊട്ടിത്തെറിയുടെ ആഘാതത്തിൽ ദൂരെ തെറിച്ച് വീണ് തൽക്ഷണം മരിച്ചു. സഹപ്രവർത്തകരായ മരിയജോൺ (36), കൃഷ്ണൻ (61), അന്തർ മാത്തൂർ (26), പ്രദീപ് ജോണി (24), ചോട്ടാ ലാൽ(25) എന്നിവർക്ക് പരിക്ക് പറ്റി. ഇവരെ ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് തക്കല പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.