വലിയതുറ: വെട്ടുകാട് പള്ളിക്കുസമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ച 1.30 ഓടെയാണ് തീപിടിത്തമുണ്ടായത്. മാലിന്യത്തിന് അജ്ഞാതര്‍ തീകൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം. തീ പടര്‍ന്നു കത്തിയതോടെ സമീപവാസികള്‍ ചാക്ക ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
ഏകദേശം 50 സെന്റില്‍ കൂടുതല്‍ വരുന്ന സ്ഥലത്തെ പുല്ലും അടിക്കാടുകളും കത്തിനശിക്കുകയുണ്ടായി.
രണ്ട് മണിക്കൂര്‍ സമയം ചെലവഴിച്ചാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. എസ്.എഫ്.ആര്.ഒ രാജേഷിന്റെ നേതൃത്വത്തില്‍ എഫ്.ആര്.ഒ മാരായ പൊന്‍രാജ്, അനു, ലതീഷ്, ദീപു, സജികുമാര്‍, അരുണ്‍ ചന്ദ്, ശ്രീകാന്ത്, ജോബി, ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട സേനാംഗങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.