തിരുവനന്തപുരം: ആറ്റുകാലിൽ രണ്ടാനച്ഛന്റെ ക്രൂരതയ്ക്കിരയായ ഏഴുവയസുകാരന് ഇനി അച്ഛന്റെ തണൽ. തിങ്കളാഴ്ച കുഞ്ഞിന്റെ ഉത്തരവാദിത്തം ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയുടെ അവന്റെ അച്ഛനെ ഏൽപ്പിച്ചു.
ഏപ്രിൽ 19ന് ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴാണ് ഏഴു വയസുകാരൻ അനുഭവിച്ച ക്രൂരത പുറംലോകമറിഞ്ഞത്. അന്നു മുതൽ മകന്റെ സംരക്ഷണം ആവശ്യപ്പെട്ട് ക്ഷേത്ര ജീവനക്കാരനായ അച്ഛൻ കോടതിയിൽ ഹർജി നൽകിയിരുന്നു.
മകനെ തിരികെ കിട്ടിയതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട് എന്ന് പിതാവ് പറഞ്ഞു. ഡിവോഴ്സ് ആയ വേളയിൽ താൻ കുഞ്ഞിനെ ചോദിച്ചതാണ്. കുട്ടിയുടെ മാതാവ് തന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറ്റുകാല്‍ സ്വദേശിയായ രണ്ടാനച്ഛന് അനുവും കുഞ്ഞിന്റെ അമ്മ അഞ്ജനയും കൊലപാതക ശ്രമം, കുഞ്ഞിനെ ഉപദ്രവിക്കുക തുടങ്ങിയ കേസുകളില്‍ നിലവില്‍ ജയിലിലാണ്.
ഫാനില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിക്കുക, ചട്ടുകം ചൂടാക്കി പൊള്ളിക്കുക, മുളക് തീറ്റിക്കുക തുടങ്ങി ക്രൂരമായ പീഡനമാണ് കുഞ്ഞ് അനുഭവിച്ചതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാനിഫ ബീഗം പറഞ്ഞു. കുഞ്ഞിന് കൗണ്‍സിലിങ്ങ് നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.