തിരുവനന്തപുരം: സിൽവർ ലൈൻ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുമോ എന്നതല്ല, അൻറാർട്ടിക്കയിൽ മഴ പെയ്തുവെന്നതാണ് ഇക്കൊല്ലത്തെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. വെള്ളപ്പൊക്കമുണ്ടാക്കാൻ സിൽവർ ലൈൻ പദ്ധതിയെന്താ, ചെക്ക് ഡാമാണോയെന്നും അദ്ദേഹം ചോദിച്ചു. പ്രസ് ക്ലബിെൻറ 'മീറ്റ് ദ പ്രസ്'പരിപാടിയിൽ സിൽവർ ലൈൻ സൃഷ്ടിച്ചേക്കാവുന്ന പാരിസ്ഥിതിക പ്രശ്നത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ദക്ഷിണ ധ്രുവത്തിൽ മഞ്ഞുരുകി സമുദ്രജലത്തിൽ വ്യതിയാനം സൃഷ്ടിക്കുന്ന വ്യത്യാസം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം പോലെയല്ല, തീവണ്ടി പാത ഉണ്ടാക്കുേമ്പാഴത്തെ പാരിസ്ഥിതിക ആഘാതം. ശാന്ത സമുദ്രം വലിയ സമുദ്രമാണെങ്കിൽ, മാനാഞ്ചിറ ചെറിയ കുളമാണ്. രണ്ടിനെയും തമ്മിൽ താരതമ്യപ്പെടുത്തരുത്'എന്നും വിജയരാഘവൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്ക് ജനം എതിരല്ല. അതിനെതിരായ യു.ഡി.എഫ് ശ്രമം വിജയിക്കില്ല. ദേശീയപാതക്കെതിരെ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളെ അണിനിരത്തിയ സ്ഥലങ്ങളിലാണ് ഇപ്പോൾ ജനങ്ങൾ സ്വയം കെട്ടിടങ്ങൾ െപാളിച്ചുമാറ്റുന്നത്. ഇടതുപക്ഷം പരിസ്ഥിതിയെ കുറിച്ച് ധാരണയുള്ളവരാണെങ്കിലും പരിസ്ഥിതി മൗലികവാദികളല്ല.
ആളുകളെ വിശ്വാസത്തിലെടുത്ത് സർക്കാർ ഇൗ പദ്ധതി പൂർത്തീകരിക്കും. എല്ലായ്പ്പോഴും സ്വന്തം കുഴികുത്തി മാധ്യമ പ്രവർത്തകർ അതിൽ ഇരിക്കരുത്. ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് എൻ.എച്ച് വികസനത്തെ എൽ.ഡി.എഫ് പിന്തുണച്ചു. യു.ഡി.എഫിെൻറ ഇപ്പോഴത്തെ നിലപാട് സങ്കുചിത നിഷേധാത്മകമാണ്. തീവ്ര മത മൗലികവാദികളെ കൂട്ടിയോജിപ്പിച്ച് സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് അവർ'എന്നും അേദ്ദഹം പറഞ്ഞു.
വഖഫ് നിയമനത്തിൽ സർക്കാർ ബന്ധപ്പെട്ട എല്ലാവരുമായും സംസാരിക്കും. വെള്ളിയാഴ്ച പള്ളികളിൽ ബോധവത്കരണം നടത്താൻ ആഹ്വാനം ചെയ്യുേമ്പാൾ ശ്രദ്ധിക്കണം. സമൂഹത്തിെൻറ ബഹുസ്വരതയെ അപകടപ്പെടുത്തുന്നത് ചെയ്യരുത്.
സെമികാഡർ ആകാൻ പോയ കോൺഗ്രസിൽ നടക്കുന്നത് വമ്പിച്ച തർക്കമാണ്. അതിെൻറ പ്രതിഫലനം യു.ഡി.എഫിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.