ഫൈ​സ​ല്‍

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. അഴൂര്‍ മുട്ടപ്പലം മുടപുരം പ്ലാവിള പുത്തന്‍വീട്ടില്‍ മിന്നല്‍ ഫൈസല്‍ എന്ന ഫൈസല്‍ (38) ആണ് അറസ്റ്റിലായത്. ചിറയില്‍കീഴ് പൊലീസ് സ്‌റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയും സാമൂഹികവിരുദ്ധനുമായ മിന്നല്‍ ഫൈസൽ വാറണ്ട് കേസില്‍ അറസ്റ്റ് ചെയ്യാന്‍ വന്ന ചിറയിന്‍കീഴ് പൊലീസ് സ്‌റ്റേഷനിലെ ലുഖ്മാന്‍, അരുണ്‍കുമാര്‍ എന്നിവരെ കുക്കറിന്റെ അടപ്പുപയോഗിച്ച് പരിക്കേല്‍പിച്ച് രക്ഷപ്പെട്ടു.

തുടര്‍ന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം ആറ്റിങ്ങല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബിനുവിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ സി.ഐ സി.സി. പ്രതാപചന്ദ്രന്‍, എസ്.ഐ ടി.പി. സെന്തില്‍കുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ ശരത്, നിതിന്‍, രാധാകൃഷ്ണന്‍, ജയകുമാര്‍, വിപിന്‍ എന്നിവരുള്‍പ്പെടുന്ന സംഘം വ്യാപകമായ തിരച്ചില്‍ നടത്തി അവനവന്‍ഞ്ചേരി കൊച്ചുപരുത്തി എന്ന സ്ഥലത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - accused in the case of assaulting the police officers has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.