അലിഫ് അറബിക് ടാലന്റ് പരീക്ഷ ഉപജില്ലാ മത്സരം സംഘടിപ്പിച്ചു

പാലോട് : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ അലിഫ് വിങ്​ നടത്തുന്ന അറബിക് ടാലൻറ് പരീക്ഷയുടെ പാലോട് ഉപജില്ലാ തല മത്സരം ചല്ലിമുക്ക് താന്നിമൂട് ഗവ.ട്രൈബൽ എൽ.പി.എസ്സിൽ നടന്നു. പരീക്ഷയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എൽ.പി. തലത്തിൽ അദ്നാൻ അഹമ്മദ് .ടി.എ (ഗവ.ട്രൈബൽ എൽ.പി.എസ് താന്നിമൂട്), അബ്ദുൾ ഖാദർ .എം ( ടി.കെ.എം എൽ.പി.എസ് മാന്തുരുത്തി ), റൈഹാന .എൻ.എസ്(എസ്.എച്ച്. എൽ.പി എസ് തേവൻപാറ ) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

യു.പി.തലത്തിൽ ഒന്നാം സ്ഥാനം : മുഹമ്മദ് യാസീൻ എൻ (എസ്.കെ.വി .യു.പി.എസ് മുതുവിള ) രണ്ടാം സ്ഥാനം : അഹമ്മദ് ഫർഹാൻ (ഗവ.യു.പി.എസ് പെരിങ്ങമ്മല ) മൂന്നാം സ്ഥാനം : ഫാരിസ് . എസ്. എൻ (ഗവ.എച്ച് എസ് ജവഹർ കോളനി ) എന്നിവർ നേടി . എച്ച്.എസ് വിഭാഗത്തിൽ റെയ്ഹാന . എൻ(ഗവ.എച്ച്.എസ് ജവഹർ കോളനി ), ഫാത്തിമ നൂറ .കെ (ഗവ.എച്ച്.എസ്. എസ് ഭരതന്നൂർ ),അഹമ്മദ് കബീർ .എസ് (ഗവ. വി.എച്ച്.എസ് എസ് കല്ലറ ) യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.


ഉപജില്ലാ തല വിജയികൾ 23ന് തിരുവനന്തപുരം എസ്.എം. വി. എച്ച്.എസ്. എസ്സിൽ നടക്കുന്ന ജില്ലാ തല അറബിക് ടാലന്റ് പരീക്ഷയിൽ പങ്കെടുക്കും. താന്നിമൂട് ഗവ. ട്രൈബൽ എൽ.പി. എസ്സിലെ റിട്ട. അധ്യാപകനും അറബിഭാഷാ പണ്ഡിതനുമായ അബ്ദുൾ അസീസ് സമ്മാനങ്ങൾ വിതരണം ചെയ്തു . പ്രഥമ അധ്യാപിക ജമനിസാ ബീഗം, അലിഫ് അറബിക് വിംഗ് ജില്ലാ കൺവീനർ അസാറുദ്ദീൻ സ്വലാഹി , ഡോ. സഫീനാ ഷഫീഖ് എന്നിവർ സംസാരിച്ചു. നസീം.എൻ, റുബിൻസാ സലീം എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി.

Tags:    
News Summary - Alif Arabic Talent Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.