തിരുവനന്തപുരം: ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിന്റെ ആക്രോശങ്ങൾക്കിടയിൽ പ്രതിരോധത്തിന്റെ ശബ്ദമാണ് 'അല്ലാഹു അക്ബർ' എന്നും അതിനോട് ഐക്യപ്പെടലാണ് കാലഘട്ടത്തിന്റെ ധർമമെന്നും സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ അഭിപ്രായപ്പെട്ടു.
രാജ്യത്തെ കലാലയങ്ങളിൽ നടക്കുന്ന ഹിജാബ് സമരത്തോട് ഐക്യദാർഢ്യപ്പെട്ട് എസ്.ഐ.ഒ, ജി.ഐ.ഒ ജില്ല കമ്മിറ്റികൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വത്തെയോ ഇന്ത്യൻ ദേശീയതയെയോ ബഹുമാനിക്കാത്ത കപട ദേശീയതയുടെ വക്താക്കളാണ് ആക്രമണം നടത്തുന്നതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സാമൂഹികപ്രവർത്തക ജെ. ദേവിക അഭിപ്രായപ്പെട്ടു.
ജി.ഐ.ഒ ജില്ല പ്രസിഡന്റ് മുഫീദ കണിയാപുരം അധ്യക്ഷതവഹിച്ച പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം തിരുവനന്തപുരം ജില്ല പ്രസിഡന്റ് ജെ.കെ. ഹസീന, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഷാഫി ബാലരാമപുരം, ജമാഅത്തെ ഇസ്ലാമി പി.ആർ സെക്രട്ടറി മുർഷിദ് അഹ്മദ് എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി തശ്രീഫ് കെ.പി സമാപനം നിർവഹിച്ച പരിപാടിയിൽ എസ്.ഐ.ഒ ജില്ല സെക്രട്ടറി അബ്ദുല്ല നേമം നന്ദി പറഞ്ഞു.
കർണാടകയിലെ സമരരംഗത്തുള്ള വിദ്യാർഥിനികളോട് ഐക്യപ്പെട്ട് നിശ്ചല ദൃശ്യങ്ങൾ, ഇല്ലസ്ട്രേഷൻസ്, ലൈവ് കാരിക്കേച്ചർ, പോസ്റ്റർ പ്രദർശനം, പ്രതിഷേധ ഗാനങ്ങൾ തുടങ്ങിയവ പ്രതിഷേധ നഗരിയിൽ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.