തിരുവനന്തപുരം: നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത നായർെക്കതിരെ അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ േനരത്തേ നൽകിയ പരാതി മുക്കിയെന്ന് ആക്ഷേപം.
തട്ടിപ്പിൽ പേര് പരാമർശിക്കപ്പെട്ട ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിവറേജസ് കോർപറേഷൻ കഴിഞ്ഞമാസം തന്നെ സരിത ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് സർക്കാറിന് നൽകിയിരുന്നു. ആ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് നിർദേശിച്ചെന്ന പ്രഖ്യാപനം വന്നതല്ലാതെ ഒന്നുമുണ്ടായില്ല.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അതും ഒരിടത്തും എത്തിയിട്ടില്ല. തട്ടിപ്പിനിരയായ നിരവധി പേർ രംഗത്തെത്തിയ സാഹചര്യത്തിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.