ശംഖുംമുഖം: സാേങ്കതിക തകരാര്‍ കാരണം സര്‍വിസ് നിര്‍ത്തിെവച്ചിരുന്ന വേളി ടൂറിസ്റ്റ് വില്ലേജിലെ വിനോദ ട്രെയിൻ വീണ്ടും കൂകിപ്പാഞ്ഞു തുടങ്ങി. ഊട്ടിയിലെ മാതൃകയിലുള്ള ട്രെയിെൻറ തകരാർ ബംഗളൂരുവിലെ നിര്‍മാണ കമ്പനിയില്‍നിന്ന് ജീവനക്കാരെത്തി പരിഹരിക്കുകയായിരുന്നു.
സൗരോജത്തിലോടുന്ന ട്രെയിൻ റെയില്‍വേക്കുവേണ്ടി നാരോഗേജ് എൻജിനുകള്‍ സജ്ജമാക്കുന്ന ബംഗളൂരുവിലെ സാന്‍ എന്‍ജിനീയറിങ് ആൻഡ് ലോക്കാമോട്ടീവ്സാണ് നിർമിച്ചത്. തകരാര്‍ പരിഹരിച്ചതോടെ െട്രയിനില്‍ ചുറ്റിക്കറങ്ങി വേളിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവരുടെ എണ്ണവും കൂടി. പലരും മണിക്കൂറുകള്‍ കാത്തുനിന്നാണ് ട്രെയിനിൽ കയറിപ്പറ്റുന്നത്. രണ്ടരയടി വീതിയുള്ള റെയില്‍ ട്രാക്കില്‍ മൂന്നരയടി വീതിയും ആറടി ഉയരവുമുള്ള ട്രെയിനിൽ ഒരുസമയം 48 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന മൂന്ന് ബോഗികളാണുള്ളത്. എന്നാല്‍, കോവിഡ് കാരണം സാമൂഹിക അകലം പാലിക്കേണ്ടി വരുന്നതിനാല്‍ ഒരുട്രിപ്പില് ഇപ്പോള്‍ 30ന് താഴെ മാത്രം യാത്രക്കാരെയാണ് കയറ്റുന്നത്. ദിവസവും പത്ത് ട്രിപ് നടത്താന്‍ നിര്‍ദേശമുണ്ടെങ്കിലും ട്രെയിന്‍ സോളറില്‍ പ്രവര്‍ത്തിക്കുന്നത് കാരണം ചാര്‍ജ് ചെേയ്യണ്ടിവരുന്നതിനാല് ഒമ്പത് ട്രിപ് മാത്രമേ നടത്താന്‍ കഴിയൂ.
ഒരു എൻജിന്‍കൂടി ഉെണ്ടങ്കില്‍ മാത്രമേ സുഗമമായ പ്രവര്‍ത്തനം നടത്താന്‍ കഴിയൂ. ഇരുപത് മിനിറ്റാണ് ഒരു യാത്രക്കായി ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് മുപ്പത് രൂപയും മുതിര്‍ന്നവര്‍ക്ക് അമ്പത് രൂപയുമാണ് നിരക്ക്. സർവിസ് നടത്തിപ്പിെൻറ ചുമതല ടൂര്ഫെഡിനാണ്. ട്രെയിന്‍ തകരാറുണ്ടായാല്‍ ഉടൻ പരിഹരിക്കുന്നതിന് ഈ മേഖലയില്‍ പ്രാവീണ്യമുള്ള ഒരാളെ അടിയന്തരമായി നിയമിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനമെടുത്തിരുന്നു. എന്നാല്‍, അതിെൻറ നടപടിക്രമങ്ങളിലേക്ക് അധികൃതര്‍ ഇനിയും കടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.