തിരുവനന്തപുരം: സ്വപ്നങ്ങൾക്കും പ്രതീക്ഷക്കൾക്കുംമേൽ വന്നുഭവിച്ച വൃക്കരോഗത്തിൽനിന്ന് രക്ഷതേടാൻ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് 21കാരി ഏയ്ഞ്ചൽ. പഠിച്ച് സ്വന്തമായൊരു ജോലിനേടണം, അർബുദരോഗിയായ അച്ഛനെ ശുശ്രൂഷിക്കണം. അങ്ങനെ ഒരുപാട് പ്രതീക്ഷകളാണ് ഇപ്പോഴും ഏയ്ഞ്ചലിന്.
ധനുവച്ചപുരം, കൊല്ലായിൽ, മേക്കൊല്ല, ഊരാളിവിള, രാജുഭവനിൽ മുത്തയ്യന്റെ ഇളയമകളാണ് ഏയ്ഞ്ചൽ. ഏയ്ഞ്ചലിന് ഒന്നരവയസ്സുള്ളപ്പോൾ മാതാവ് സെൽവി മരിച്ചു. ഏക സഹോദരൻ കഴിഞ്ഞവർഷം ഹൃദയാഘാതത്താൽ മരിച്ചു. നാല് വർഷം മുമ്പ് പ്ലസ് ടു പഠനകാലത്താണ് വൃക്കരോഗം ബാധിച്ചത്. ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് ചെയ്യുകയാണ്.
വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി വേണ്ടിവരുന്ന പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. അമരവിള എൽ.എം.എസ് കോളജിൽനിന്ന് ടി.ടി.സി പഠനം പൂർത്തിയാക്കിയ ഏയ്ഞ്ചലിന് ജോലി ചെയ്ത് അർബുദബാധിതനായ പിതാവിനെ സംരക്ഷിക്കണമെന്നാണ് ആഗ്രഹം.
ധനുവച്ചപുരം പഞ്ചായത്തോഫിസിന് സമീപം ഒറ്റമുറി വീട്ടിൽ പഞ്ചായത്തിന്റെ അതിദരിദ്രർക്കുള്ള പദ്ധതി പ്രകാരം മൂന്നുനേരം ലഭിക്കുന്ന സൗജന്യഭക്ഷണം കഴിച്ചാണ് ഇവർ കഴിയുന്നത്. ഏയ്ഞ്ചലിന്റെ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായത്തിനായി എസ്.ബി.ഐ പാറശ്ശാല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 37062912547. ഐ.എഫ്.എസ് കോഡ്: SBIN0070037. ഫോൺ: 9037470163.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.