തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന എ.പി.ജെ. അബ്ദുൽ കലാം നോളജ് സെന്ററും സ്പേസ് പാർക്കും കേരളത്തിന് മുതൽകൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കവടിയാറിൽ പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.പി.ജെ. അബ്ദുൽ കലാമിന്റെ ഊർജ്വസ്വലമായ ജീവിത കാലഘട്ടം ചെലവഴിച്ച നഗരമാണ് തിരുവനന്തപുരം.
അദ്ദേഹത്തിനുള്ള ഉചിതമായ ആദരവായാണ് ഈ പദ്ധതിയെ സംസ്ഥാന സർക്കാർ കാണുന്നത്. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ ഐ.എസ്.ആർ.ഒക്ക് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ചടങ്ങിൽ ഐ.എസ്.ആർ.ഒയുടെ സ്നേഹോപഹാരം ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. മന്ത്രി ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. വി.എസ്.എസ്.സി ഡയറക്ടർ ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ ഹരീഷ് സി.എസ് നന്ദിയും അറിയിച്ചു. കവടിയാറിൽ സർക്കാർ അനുവദിച്ച 1.3 ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർഥ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.