ചല്ലിമുക്ക് താന്നിമൂട് ഗവ. ട്രൈബൽ എൽ.പി. സ്കൂളിൽ നടന്ന 'അലിഫ്' അറബിക് ടാലൻ്റ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ

അറബിക് ടാലന്‍റ്​ പരീക്ഷ സംഘടിപ്പിച്ചു

പാലോട് : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ, അലിഫ് വിങ് സംഘടിപ്പിക്കുന്ന അറബിക് ടാലൻ്റ് പരീക്ഷ താന്നിമൂട് ഗവ. ട്രൈബൽ എൽ.പി സ്കൂളിൽ നടന്നു. ഇതോടനുബന്ധിച്ച് അലിഫ് അറബിക് ക്ലബ്ബും രൂപീകരിച്ചു. അലിഫ് ക്ലബ്ബിൻ്റെ ഉദ്ഘാടനം പ്രഥമ അധ്യാപിക ജമനിസാ ബീഗം നിർവഹിച്ചു. അലിഫ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ച് അൻസാറുദ്ദീൻ ടി.എ സംസാരിച്ചു. രാഗേഷ് തമ്പി , ജാരിയാമോൾ , ആൻസി .പി .സി തുടങ്ങിയവർ സംബന്ധിച്ചു.


Tags:    
News Summary - Arabic talent test was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.