വിതുര: മദ്യലഹരിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത നാലംഗസംഘം അറസ്റ്റിൽ. ഇളവട്ടം ഐശ്വര്യത്തിൽ മണികണ്ഠൻ (39), ഇളവട്ടം അമ്പലവിളാകം റോഡരികത്ത് വീട്ടിൽ കൃഷ്ണപ്രസാദ് (33), ഇളവട്ടം ആലുംകുഴിയിൽ ഷൈജു (39), ഇളവട്ടം അമ്പലവിളാകത്ത് വീട്ടിൽ രമേഷ് (38) എന്നിവരെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്.
പൊന്മുടിയിലേക്കുള്ള പ്രവേശന കവാടമായ കല്ലാർ ഗോൾഡൻവാലി ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥനായ പാലോട് കൊല്ലയിൽ സ്വദേശി പ്രഭാതിനെയാണ് ആക്രമിച്ചത്. മദ്യപിച്ചെത്തിയ സംഘത്തോട് മദ്യനിരോധിത മേഖലയായ പൊന്മുടിയിലേക്ക് കടക്കാൻ കഴിയില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രഭാത് അറിയിച്ചു. ഇതോടെ ഇവർ പ്രഭാതിനെ അസഭ്യം പറഞ്ഞ് തിരികെപ്പോയി.
അരമണിക്കൂറിനുശേഷം വീണ്ടുമെത്തിയാണ് ആക്രമിച്ചത്. തുടർന്ന് വിതുര പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.