കോവളം: വെങ്ങാനൂരിൽ മഹാത്മാ അയ്യൻകാളി സ്ഥാപിച്ച സ്കൂളിൽ കോടതി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിെൻറ ഓടുകൾ അനധികൃതമായി പൊളിക്കാൻ ശ്രമിച്ചത് നാട്ടുകാർ ഇടപെട് നിർത്തിെവച്ചു. ബുധനാഴ്ച രാവിലെ എട്ടിനാണ് രണ്ടുപേർ കെട്ടിടത്തിെൻറ മേൽക്കൂരയിൽ നിന്ന് ഓടിളക്കി മാറ്റുന്നത് നാട്ടുകാരിൽ ചിലരുടെ ശ്രദ്ധയിൽപെട്ടത്. കാര്യം അന്വേഷിച്ചപ്പോൾ സ്കൂളിെൻറ അധികൃതരിലൊരാളെന്ന് അവകാശപ്പെടുന്ന പേരൂർക്കട സ്വദേശി ജോലിക്ക് വിളിച്ചിട്ട് വന്നതാണെന്ന് അറിഞ്ഞു. എന്നാൽ, ജോലിക്കാരല്ലാതെ സ്കൂളിെൻറ ആളുകൾ ആരും ഇവിടെ ഇല്ലായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ അധികൃതർ ആരെങ്കിലും വന്നതിനുശേഷം ജോലി തുടർന്നാൽ മതിയെന്ന നിലപാടെടുത്തു. കൂടുതൽ അന്വേഷിച്ചപ്പോൾ വീട് പൊളിക്കാനുണ്ടെന്ന് പറഞ്ഞാണ് ഇവരെ ജോലിക്ക് വിളിച്ചതെന്ന് വ്യക്തമായി.
മഹാത്മാ അയ്യൻകാളിയുടെ ചരിത്രം പേറുന്ന വസ്തുക്കളിൽ ഇനി ആകെ അവശേഷിക്കുന്നത് ഈ രണ്ടുനില കെട്ടിടമാണ്. 1904 ൽ സാധുജനങ്ങൾക്കായി നിർമിച്ചതാണ് ഈ സ്കൂൾ. 1905 ൽ അയ്യൻകാളി സാധുജന പരിപാലനസംഘത്തിന് രൂപം കൊടുത്തു. പിന്നീട് പ്രജാസഭാംഗമായ അദ്ദേഹം പ്രാദേശികവിഷയങ്ങളിലും തർക്കങ്ങളിലും ഇടപെട്ട് തീർപ്പുപറഞ്ഞിരുന്നത് ഈ കെട്ടിടത്തിെൻറ ഒന്നാം നിലയിലെക്കുള്ള കോണിപ്പടിയിൽ നിന്നാണ്. പുരാവസ്തു വകുപ്പ് ഈ കെട്ടിടം ഏറ്റെടുക്കാൻ ഒരുങ്ങവെയാണ് ചില സ്വകാര്യവ്യക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച് കെട്ടിടം പൊളിക്കാനുള്ള നീക്കം നടന്നത്. വിവരം അറിഞ്ഞ് കെ.പി.എം.എസ്, സാധുജന പരിപാലന സംഘം, മറ്റു സംഘടന പ്രവർത്തകർ വെങ്ങാനൂരെത്തി. പ്രതിഷേധം മുറുകിയപ്പോൾ സ്ഥലത്തെത്തിയ വിഴിഞ്ഞം െപാലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ചു. ഒരു തീരുമാനം വരുന്നതുവരെ പണി നിർത്തിെവക്കാനും ആവശ്യപ്പെട്ടു.
കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ് സ്ഥലത്തെത്തി. വൈകുന്നേരത്തോടെ പല ദിക്കിൽ നിന്നും ആളുകൾ എത്തിച്ചേരുകയും പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം നൽകുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം സാധുജന പരിപാലന സംഘത്തിെൻറ പ്രതിഷേധ പ്രകടനവും നടക്കും. നിലവിൽ ട്രസ്റ്റ് ഉണ്ടെങ്കിലും ഇത്രയും വലിയ സംഭവം നടന്നിട്ടും ബന്ധപ്പെട്ട ആരും എത്തിയില്ല. സംഭവത്തിൽ അയ്യൻകാളി സ്മാരക യൂ.പി സ്കൂൾ ഹെഡ്മിസ്ട്രസിന് എതിരെ സാധുജന പരിപാലന സംഘം വിഴിഞ്ഞം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.