തിരുവനന്തപുരം: യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്. ഡി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
പ്രവർത്തകരും പൊലീസുമായി സംഘർഷമുണ്ടായി. തുടർന്നാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. കെ.എസ്.യു ഭാരവാഹികളായ അനന്തകൃഷ്ണൻ, ശരത് കുളത്തൂർ, ആദേഷ് സുധർമൻ, ഗോപു നെയ്യാർ, പ്രതുൽ എസ്.പി, അഖിലേഷ്, അശ്വിൻ, അഭിജിത്ത്, ജെപിൻ, ബോബൻ, നിഖിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. പിഎച്ച്.ഡി റദ്ദാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധത്തിന് കെ.എസ്.യു ജില്ല കമ്മിറ്റി നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് സെയ്ദലി കായ്പാടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.