ആറ്റിങ്ങൽ: ഇന്ത്യയിൽ വിദ്യാഭ്യാസ രംഗത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി വി. ശിവൻകുട്ടി. കുടവൂർക്കോണം സ്കൂളിൽ ഹയർസെക്കൻഡറിക്കായി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉയർന്ന സാക്ഷരതാനിരക്കിനും വിദ്യാഭ്യാസത്തിനും ശക്തമായ ഊന്നൽ നൽകുന്ന സംസ്ഥാനമാണ് കേരളം.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും നൽകുന്നതിന് ഗണ്യമായ ശ്രമങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കിക്കൊണ്ട് പ്രാഥമിക വിദ്യാഭ്യാസത്തിൽ കേരളം സാർവത്രിക നേട്ടം കൈവരിച്ചു. വിദ്യാഭ്യാസ അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനും എൻറോൾമെൻറ് നിരക്ക് വർധിപ്പിക്കുന്നതിനുമായി സർക്കാർ വിവിധ പരിപാടികൾ നടപ്പാക്കുന്നു.
സർക്കാർ സ്കൂളുകളുടെ ശക്തമായ ശൃംഖല കേരളത്തിലുണ്ട്. വിദ്യാഭ്യാസത്തിൽ സാങ്കേതികവിദ്യയെ സമന്വയിപ്പിക്കുന്നതിൽ കേരളം മുൻപന്തിയിലാണന്നും മന്ത്രി പറഞ്ഞു.
വി. ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജ ബീഗം പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു വിഷയങ്ങളിൽ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ ബ്ലോക്ക് പ്രസിഡൻറ് പി.സി. ജയശ്രീ ആദരിച്ചു. വൈസ് പ്രസിഡൻറ് എസ്. ഫിറോസ് ലാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. പ്രകാശ്, ഉദയ, എം. ഷിജു, ശ്രീകല, എസ്.എസ്. രാജേഷ്, ബീന രാജീവ്, സദാശിവൻ പിള്ള, സന്തോഷ്, അഫ്സൽ മുഹമ്മദ്, അജയകുമാർ, അബ്ദുൽ ഷുക്കൂർ, ബിജു, പി.ടി.എ പ്രസിഡന്റ് ജി. സൈജു, പി.സി. മിനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.