ആറ്റിങ്ങൽ: കൂലി കിട്ടുന്നില്ല; ദേശീയപാത നിർമാണതൊഴിലാളികൾ പണിമുടക്കിൽ. ആർ.ഡി.എസ് പ്രോജക്ട് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ 200 ഓളം വരുന്ന ജീവനക്കാരാണ് സമരത്തിൽ പങ്കെടുക്കുന്നത്.
രണ്ടു മാസമായി ഇവർക്ക് ശമ്പളം ലഭിച്ചിട്ടില്ല. മൂന്നുമാസത്തോളം ഓവർടൈം ആയി ജോലിചെയ്ത പണവും നൽകിയിട്ടില്ല. എല്ലാ വിഭാഗത്തിലുള്ള തൊഴിലാളികൾക്കും കൂലി കുടിശിക ഉണ്ട്. ഓപ്പറേറ്റേഴ്സ്, ഡ്രൈവർമാർ, തൊഴിലാളികൾ, സൂപ്പർവൈസർമാർ തുടങ്ങിയവരാണ് സമരത്തിലുള്ളത്.
ഇതിനിടെ സമരത്തിൽ പങ്കെടുക്കുന്നവരോട് ജോലി ഉപേക്ഷിച്ച് പോകാനാണ് കമ്പനി ആവശ്യപ്പെടുന്നതെന്ന് തൊഴിലാളികൾ ആരോപിച്ചു.
നേരത്തെ തന്നെ കരിമ്പട്ടികയിൽ പെടുത്തിട്ടുള്ളതാണ് ഈ കമ്പനി. ആറ്റിങ്ങൽ ബൈപാസ് വരുന്ന മേഖലയിലെ നിർമാണ പ്രവർത്തനമാണ് കമ്പനി നടത്തുന്നത്. വ്യാഴാഴ്ച നിർമാണപ്രവർത്തനങ്ങൾ നിലച്ചു.
28ന് ശമ്പളം പൂർണമായി കൊടുത്ത് തീർക്കുമെന്നും സർക്കാരിൽ നിന്ന് ബില്ലുകൾ മാറി വരുന്നതിലെ കാല താമസം കൊണ്ടാണ് ശമ്പളം വൈകിയതെന്നും കമ്പനി പ്രതിനിധികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.