പിടിയിലായവർ

ബാലരാമപുരത്തെ മോഷണം: പ്രതികൾ പിടിയിൽ

ബാ​ല​രാ​മ​പു​രം: ഒ​രാ​ഴ്ച മു​മ്പ് ബാ​ല​രാ​മ​പു​ര​ത്തെ ര​ണ്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് ല​ക്ഷ​ങ്ങ​ൾ മോ​ഷ്​​ടി​ച്ച ര​ണ്ട് പ്ര​തി​ക​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി. കൊ​ല്ലം ഇ​ര​വി​പു​രം ഇ​ള​വ​യ​ൽ തൊ​ടി ആ​ക്കോ​ലി​ൽ സ​ജി​ൽ (29), ഇ​ര​വി​പു​രം ആ​ക്കോ​ലി​ൽ വാ​ള​ത്തും​ഗ​ൽ അ​ന​ന്തു ര​വി (19) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ആ​ഗ​സ്റ്റ്​ 24ന്​ ​ബാ​ല​രാ​മ​പു​രം തേ​മ്പാ​മു​ട്ടം ചാ​ന​ൽ​പാ​ല​ത്തി​ന് സ​മീ​പം മ​ണ​പ്പാ​ട്ടി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ 60,000 രൂ​പ​യും ബാ​ല​രാ​മ​പു​രം ശാ​ലി​ഗോ​ത്ര​തെ​രു​വി​ൽ ക​ണ്ണ​ൻ ഹാ​ൻ​ഡ്​​ലൂം​സി​ൽ നി​ന്ന്​ 1,45,000 രൂ​പ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​ണി​വ​ർ.

മോ​ഷ്ടാ​ക്ക​ളു​ടെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ബൈ​ക്കും കേ​ന്ദ്രീ​ക​രി​ച്ച് ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. നൂ​റി​ലെ​റെ സി.​സി.​ടി.​വി​ക​ളാ​ണ് പൊ​ലീ​സ്​ പ​രി​ശോ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി കി​ര​ൺ നാ​രാ​യ​ണ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ.​എ​സ്.​​പി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​രാ​മ​പു​രം സ്റ്റേ​ഷ​ൻ ഹൗ​സ്​ ഓ​ഫി​സ​ർ ശ്യാം, ​എ​സ്.​ഐ ജ്യോ​തി സു​ധാ​ക​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ അ​രു​ൺ, ജി​തി​ൻ എ​സ്​ റോ​യ്, ശ്രീ​കു​മാ​ർ ജോ​ണി എ​ന്നി​വ​ര​ട​ങ്ങു​ന്ന പൊ​ലീ​സ്​ സം​ഘം പ്ര​തി​ക​ളെ കൊ​ല്ലം ഇ​ര​വി​പു​രം​ഭാ​ഗ​ത്തു​നി​ന്നാ​ണ്. 

Tags:    
News Summary - Balaramapuram theft: Suspects arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.