തിരുവനന്തപുരം: ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മഴക്കാലത്ത് ജലജന്യ രോഗങ്ങളായ വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം എ, സി തുടങ്ങിയവ പടരാന്‍ സാധ്യത കൂടുതലാണ്. സ്വയം ചികിത്സ പാടില്ലെന്നും ഡി.എം.ഒ അറിയിച്ചു.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
വെള്ളവും ആഹാരസാധനങ്ങളും അടച്ചു സൂക്ഷിക്കുക.
കിണറ്റിലെ ജലം മലിനമാകാതെ സൂക്ഷിക്കുക.
കുടിവെള്ള പമ്പിങ് സ്റ്റേഷനുകളില്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങൾ ഉറപ്പാക്കുക.
പുറത്തു പോകുമ്പോള്‍ തിളപ്പിച്ചാറിയ ജലം കൈയില്‍ കരുതുക.
വഴിയോര കച്ചവട സ്ഥാപനങ്ങളില്‍നിന്ന് തുറന്നു വെച്ചതും വൃത്തിഹീനമായ സാഹചര്യത്തില്‍ തയാറാക്കിയതുമായ ഭക്ഷണ -പാനീയങ്ങള്‍ കഴിക്കരുത്.
പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക.
ആഹാരം പാകം ചെയ്യുന്നതിനുമുമ്പും ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
കൈയിലെ നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക.
മലവിസർജനത്തിനുള്ള ശേഷം സോപ്പുപയോഗിച്ച് കഴുകുക.
തുറസായ സ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തരുത്.
ആഹാരാവശിഷ്ടങ്ങളും ചപ്പുചവറുകളും ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യുക
രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.