വിമതനീക്കം അംഗീകരിക്കില്ല; തീരുമാനങ്ങളുമായി ബി.ജെ.പി നേതൃത്വം മുന്നോട്ട്

തി​രു​വ​ന​ന്ത​പു​രം: പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ൾ പു​ന​രാ​ലോ​ചി​ക്കേ​ണ്ടെ​ന്നും വി​മ​ത​പ്ര​വ​ർ​ത്ത​നം അം​ഗീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും ബി.​ജെ.​പി നേ​തൃ​ത്വം. ഏ​ക​പ​ക്ഷീ​യ​മാ​യി മു​ന്നോ​ട്ടു​​പോ​കാ​നു​ള്ള സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​െൻറ നീ​ക്ക​ത്തി​ന്​ ​ദേ​ശീ​യ നേ​തൃ​ത്വം പ​ച്ച​ക്കൊ​ടി കാ​ട്ടി. വി​ഭാ​ഗീ​യ​ത ഒ​രു​കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കേ​ണ്ടെ​ന്ന തീ​രു​മാ​നം അ​പ്പ​ടി ന​ട​പ്പാ​ക്കും. തീ​രു​മാ​നം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കും.

പു​നഃ​സം​ഘ​ട​ന​യി​ലും ഭാ​ര​വാ​ഹി പ​ട്ടി​ക​ക​ളി​ലും ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​മാ​ണു​ണ്ടാ​യ​തെ​ന്നും വീ​ണ്ടും ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും വി​മ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ച്​ ചി​ല മു​തി​ർ​ന്ന നേ​താ​ക്ക​ൾ നേ​തൃ​യോ​ഗം ബ​ഹി​ഷ്​​ക​രി​ച്ചി​രു​ന്നു. അ​തൊ​ന്നും കാ​ര്യ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ നേ​തൃ​ത്വം.

വി​ഷ​യം വീ​ണ്ടും ച​ർ​ച്ച​ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​പു​ര​ന്ദേ​ശ്വ​രി​യും വ്യ​ക്ത​മാ​ക്കി. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ന​ട​ന്ന നേ​തൃ​യോ​ഗ​ത്തി​ൽ സം​ഘ​ട​നാ സെ​ക്ര​ട്ട​റി ബി.​എ​ൽ. സ​ന്തോ​ഷും ഇ​തേ നി​ല​പാ​ടാ​ണെ​ടു​ത്ത​ത്​. എ​ന്നാ​ൽ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ടു​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും തീ​രു​മാ​നം തി​രു​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​​പോ​കു​മെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ്​ വി​മ​ത​പ​ക്ഷം. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ലും അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യെ​ന്ന്​ അ​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. പാ​ർ​ട്ടി​യി​ൽ പ്ര​വൃ​ത്തി​പ​രി​ച​യം ഇ​ല്ലാ​ത്ത​വ​രെ വ്യ​ക്തി​താ​ൽ​പ​ര്യം മാ​ത്രം ​െവ​ച്ച്​ ഭാ​ര​വാ​ഹി​ക​ളാ​ക്കു​ന്നെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. എ​ന്നാ​ൽ, നേ​താ​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​നും വി​മ​ത​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ക​ർ​ക്ക​ശ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്​ നേ​തൃ​ത്വം.

നേ​തൃ​നി​ര​യി​ലേ​ക്ക്​ കൂ​ടു​ത​ൽ വ​നി​ത​ക​ളു​മാ​യി ബി.​ജെ.​പി

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം നേ​തൃ​ത്വ​ത്തി​ൽ വ​നി​ത​ക​ൾ​ക്ക്​ കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ന​ൽ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ ഒ​രു മു​ഴം നീ​ട്ടി​യെ​റി​ഞ്ഞ്​ ബി.​ജെ.​പി. 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ വി​ഭ​ജി​ച്ച്​ 280 ആ​ക്കി പു​തി​യ അ​ധ്യ​ക്ഷ​രെ നി​യോ​ഗി​ക്കു​ന്ന ന​ട​പ​ടി ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 19 വ​നി​ത​ക​ളാ​ണ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ​ത്. ബൂ​ത്തു​ത​ലം മു​ത​ലു​ള്ള ക​മ്മി​റ്റി​ക​ളി​ൽ 33 ശ​ത​മാ​നം വ​നി​ത സം​വ​ര​ണം ഉ​ണ്ടെ​ങ്കി​ലും നേ​തൃ​ത്വ​ത്തി​ൽ വ​നി​ത​ക​ൾ കു​റ​വാ​യി​രു​ന്നു. പി​ന്നാ​ക്ക-​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ന​ൽ​കു​ന്നു​ണ്ട്. മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളി​ൽ അ​ഞ്ചു​​പേ​രും ക​മ്മി​റ്റി​യി​ലെ 45 അം​ഗ​ങ്ങ​ളി​ൽ 15 പേ​രും വ​നി​ത​ക​ളാ​വ​ണ​മെ​ന്നാ​ണ്​ മാ​ർ​ഗ​നി​ർ​ദേ​ശം. മ​ഹി​ള മോ​ർ​ച്ച, യു​വ​മോ​ർ​ച്ച തു​ട​ങ്ങി​യ പോ​ഷ​ക സം​ഘ​ട​ന​ക​ളി​ലെ​ല്ലാം ഉ​ട​ൻ പു​നഃ​സം​ഘ​ട​ന വ​രു​ന്നു​ണ്ട്. അ​തി​ലും വ​നി​ത​ക​ൾ​ക്ക്​ കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ന​ൽ​കും.


Tags:    
News Summary - BJP leadership moves forward

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.