തിരുവനന്തപുരം: ലൈറ്റ് ആൻഡ് സൗണ്ട്‌സ് സ്ഥാപനം നടത്തുന്ന യുവാവ്, ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി നടത്തിയതിന് പണം കിട്ടിയില്ലെന്ന പരാതിയുമായി രംഗത്ത്. ചെയ്ത േജാലിക്കുള്ള പ്രതിഫലം ലഭിക്കാത്തതിനാല്‍ കോവിഡ് ബാധിതനായി കഴിയുന്ന തെൻറ ചികിത്സ തുടരാൻ ബുദ്ധിമുട്ടുകയാണെന്നും പൂജപ്പുര ദേവൂ സൗണ്ട്‌സ് നടത്തുന്ന ബിജു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പിക്കുവേണ്ടി ലൈറ്റ്് വര്‍ക്ക് ചെയ്തതിെൻറ പണം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ന്യുമോണിയയും ശ്വാസകോശ രോഗവുമടക്കമുള്ള ബിജു ആശുപത്രിയില്‍ നിന്നും നേതാക്കളോട് േഫസ്ബുക്ക് പോസ്റ്റിൽ അപേക്ഷിക്കുന്നത്.
ആരുടെയും ഔദാര്യം വേണ്ടെന്നും താനും ജോലിക്കാരും കഷ്ടപ്പെട്ടതിെൻറ പ്രതിഫലമാണ് ചോദിക്കുതെന്നും ബിജു പറയുന്നു. 'ബഹുമാന്യ ബി.ജെ.പി യുടെ പൂജപ്പുര വാര്‍ഡിെൻറ നേതാക്കന്മാരെ' എന്ന ആമുഖത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റിെൻറ തുടക്കം. '68000 രൂപ കിട്ടാനുണ്ട്,... ജില്ല പ്രസിഡൻറ് കൂടിയായ കൗണ്‍സിലറെ വിളിച്ചപ്പോള്‍ അതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. ആശുപത്രിയിൽ ആയശേഷവും മെസേജ് അയച്ചെങ്കിലും മറുപടി തന്നില്ല. തന്നെ ജോലി ഏൽപ്പിച്ച പ്രവര്‍ത്തകരും മിണ്ടുന്നില്ലെന്ന് ബിജു പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.