തിരുവനന്തപുരം: ദേശസാത്കൃത ബാങ്കുകളുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് കബളിപ്പിച്ച് ഒ.ടി.പി നമ്പർ കരസ്ഥമാക്കി നടത്തുന്ന തട്ടിപ്പുകളിലും ഉടനടി ലോൺ നൽകാമെന്ന വ്യാജേന അംഗീകാരമില്ലാത്ത സൈറ്റുകൾ ഉണ്ടാക്കി വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിലും വഞ്ചിതരാകാതിരിക്കാൻ ജനം അതീവ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. അൽപമൊന്ന് ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പുകൾക്ക് നിന്ന് രക്ഷപ്പെടാം.
ഒ.ടി.പി േഫ്രാഡുകൾ
ദേശസാത്കൃത ബാങ്കുകൾ ലോണുകൾക്കായോ / െക്രഡിറ്റ് ലിമിറ്റ് വർധിപ്പിക്കുന്നതിനോ നൽകുന്ന തരത്തിലുള്ള എസ്.എം.എസ്/ഇൻസ്റ്റൻറ് മെസേജുകൾ തുടങ്ങിയവ നമ്മുടെ ഫോണുകളിലേക്ക് അയച്ചുകിട്ടുന്നു. ആവശ്യക്കാർ അതിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിലേക്ക് വിളിക്കുന്നതുവഴി അവർ നമ്മുടെ ഒ.ടി.പി./ പിൻ തുടങ്ങിയ സെക്യൂരിറ്റി വിവരങ്ങൾ കരസ്ഥമാക്കി നമ്മുടെ പണം തട്ടിയെടുക്കുന്നു.
സ്വീകരിക്കേണ്ട മുൻകരുതലുകൾ
യാതൊരു കാരണവശാലും ഒ.ടി.പി/പിൻ/ വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവ ആർക്കും നൽകാതിരിക്കുക. നമുക്ക് ലഭിക്കുന്ന എസ്.എം.എസ് കൃത്യമായി പരിശോധിച്ച് നമ്മുടെ അറിവിലല്ലാത്ത ഒ.ടി.പി മെസേജുകൾ ഇല്ല എന്നുറപ്പുവരുത്തുക.
വ്യാജ ലോൺ സൈറ്റുകൾ
ഉടനടി ലോണുകൾ നൽകുന്നതിനായി ധാരാളം അംഗീകാരമില്ലാത്ത സൈറ്റുകൾ നമുക്ക് ഇൻറർനെറ്റിൽ കാണാൻ സാധിക്കും. ഇത്തരം സൈറ്റുകൾ സന്ദർശിക്കുന്നതു വഴി നമ്മുടെ വ്യക്തിഗത വിവരങ്ങൾ ഡ്യൂപ്ലിക്കേറ്റ് ചെയ്യപ്പെടുകയും വലിയ പലിശനിരക്കുകളുള്ള ലോണുകൾ ചിലപ്പോൾ അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്യും. നമ്മുടെ അത്യാവശ്യ ഘട്ടങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം ലോണുകൾ കൂടുതൽ അപകടകരമായ മാനസികാവസ്ഥ നമുക്ക് സാധ്യമാക്കുകയും ചെയ്യും.
സ്വീകരിക്കേണ്ട മുൻകരുതലുകൾ
മൾട്ടി ലെവൽ മാർക്കറ്റിങ് സ്കീമുകൾ പറയുന്നതിൽ വീഴാതിരിക്കുക
മൾട്ടി ലെവൽ മാർക്കറ്റിങ് സ്കീം/ മണി ചെയിൻ / പിരമിഡ് സ്ട്രക്ചർ സ്കീമുകൾ തുടങ്ങിയവ Prize Chit and Money Circulation (Banning) Act 1978 പ്രകാരം നിരോധിച്ചവയാണെന്ന് മനസ്സിലാക്കുക. ഇത്തരം പദ്ധതികൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യുക.
ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോഴും സോഷ്യൽ മീഡിയ സൈറ്റുകളും ഇൻറർനെറ്റ് സേവനങ്ങളും ഉപയോഗിക്കുമ്പോഴും മേൽപറഞ്ഞ മുൻകരുതലുകൾ സ്വീകരിക്കേണ്ടതും സൈബർ ക്രൈമുകളുടെ ഇരയാകാതിരിക്കുന്നതിന് ജാഗ്രത പാലിക്കേണ്ടതുമാണ്. സൈബർ ക്രൈം ബോധവത്കരണ മാസാചരണത്തിെൻറ ഭാഗമായി മറ്റ് സൈബർ കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും വരുംദിവസങ്ങളിലും തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.