തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം പ്രാദേശികമായ വ്യത്യസ്ത ഭക്ഷണ വിഭവങ്ങളെ ബ്രാൻഡ് ചെയ്യുന്നു. കേരളീയം 2023 ന്റെ ഭാഗമായി ‘കേരള മെനു: അൺലിമിറ്റഡ്’ എന്ന ബാനറിലാണ് കേരളത്തിലെ 10 വിഭവങ്ങളെ ബ്രാൻഡ് ചെയ്യുന്നത്.
രാമശ്ശേരി ഇഡ്ഡലി, പൊറോട്ടയും ബീഫും, ബോളിയും പായസവും, കപ്പയും മീൻകറിയും, കുട്ടനാടൻ കരിമീൻ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, മുളയരി പായസം, വനസുന്ദരി ചിക്കൻ, പുട്ടും കടലയും, കർക്കടക കഞ്ഞി എന്നിവയാണ് കേരളം ആഗോള തീന്മേശയിലേക്ക് ബ്രാന്റുകളായി അവതരിപ്പിക്കുക. കേരളത്തിന്റെ സുഭിക്ഷമായ ഭക്ഷണ പാരമ്പ്യത്തെ, മലയാളിയുടെ ആതിഥ്യ മര്യാദയെ ഈ കേരളീയത്തോടെ ഒരു ബ്രാൻഡായി ഉയർത്തും.
‘കേരള മെനു: അൺലിമിറ്റഡ്’ എന്ന കുടയ്ക്ക് കീഴിൽ വരുന്ന പത്തു ബ്രാന്റുകളും ഈ ബ്രാന്റുകൾ സ്വപ്നം കാണുന്ന നാളെയും ‘അൺലിമിറ്റഡ്’ തന്നെയാണെന്ന് കൂടുതൽ വ്യക്തമാക്കുകയാണ്.
മലയാളിയുടെ നാവിൽ ഇടംപിടിച്ച വിഭവങ്ങളെ ആഗോള തലത്തിൽ ഭക്ഷണപ്രേമികളുടെ മനസ്സിൽ ഉറപ്പിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ഭക്ഷണ വൈവിധ്യത്തെ പ്രാദേശികമായി ടാഗ് ചെയ്യുന്നതിലൂടെ ആഗോള വിനോദ സഞ്ചാര മേഖലയിലും സാംസ്കാരിക സമ്പത്തിനെ ഉയർത്തിക്കാട്ടുന്നതിലും വലിയ പങ്കാണ് വഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.