വട്ടിയൂർക്കാവ്: വീട്ടിൽ അതിക്രമിച്ച് പ്രവേശിച്ചവർ മാതാവിനെയും മകനെയും കുത്തിവീഴ്ത്തി. വട്ടിയൂർക്കാവ് ഇലിപ്പോട് ജങ്ഷനു സമീപം വാടകക്ക് താമസിച്ചുവരുകയായിരുന്ന അനില (43), മകൻ ആബേൽ (21) എന്നിവർക്കാണ് അക്രമികളുടെ കത്തിക്കുത്തേറ്റത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. അനിലയും മകനും താമസിക്കുന്ന വീട്ടിലെത്തിയ ചിലർ ഇരുവരെയും ആക്രമിക്കുകയും കത്തിയുപയോഗിച്ച് കുത്തുകയുമായിരുന്നെന്നാണ് വിവരം. സംഭവത്തിനുശേഷം പ്രതികൾ മുങ്ങി. കുത്തേറ്റവരുടെ നിലവിളി കേട്ടെത്തിയവർ സാരമായി പരിക്കേറ്റ ഇരുവരെയും ജഗതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തി. അനിലയുമായി ബിസിനസ് പരമായി ബന്ധമുള്ള ചിലരാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ച മാതാവിനും മകനും അടിയന്തര ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങൾ നടക്കുന്നു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.