തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ എൻജിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഗം ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. അഞ്ചാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കരമന തളിയല്‍ ശിവക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന നാലാഞ്ചിറ വിവേകാന്ദ നഗര്‍ ഐശ്വര്യയില്‍ രമണി അമ്മ, മകന് മനോജ് എന്നിവരുടെ പരാതിയിലെടുത്ത കേസിലാണ് കുറ്റപത്രം. ഇരുവരില്‍നിന്നുമായി 21,29,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേസില്‍ 21 പ്രതികളാണുള്ളത്. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, വഞ്ചനാ കുറ്റം, വ്യാജ രേഖ ചമക്കല്‍, ഗൂഢാലോചന, ഇവയ്ക്ക് പുറമെ ബഡ്സ് ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങളും സഹകരണ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 1076 എഫ്.ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ എടുത്ത് തങ്ങളുടെയും ബന്ധുക്കളുടെയും പേരില്‍ വസ്തുക്കളും വാഹനങ്ങളും വാങ്ങി നിക്ഷേപകര്‍ക്ക് നിക്ഷേപം മടക്കി നല്‍കാതെ കബളിപ്പിച്ചുവെന്നാണ് കേസ്. സംഘത്തില്‍ 260.18 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടന്നത്. പ്രതികളുടെയും ബന്ധുക്കളുടെയും പേരിലുള്ളതും ഉദ്ദേശം 200 കോടി രൂപ മതിപ്പ് വിലയുള്ളതുമായ 328 വസ്തുക്കളുടെ ആദാരം ബഡ്സ് നിയമപ്രകാരമുളള കോംപിറ്റേറ്റിവ് അതോറിറ്റിക്ക് ക്രൈം ബ്രാഞ്ച് കൈമാറിയിട്ടുണ്ട്. ഇതില്‍ കൊല്ലത്തുള്ള 32 വസ്തുക്കളും തിരുവനന്തപുരത്തുള്ള 25 വസ്തുക്കളും കലക്ടര്‍മാര്‍ ഏറ്റെടുത്തിരുന്നു.
സഹകരണ സംഘമാണ് കേസിലെ ഒന്നാം പ്രതി. പ്രസിഡന്റ്, സെക്രട്ടറി ജീവനക്കാരന് ബോര്‍ഡ് മെംബര്‍മാര്‍ അടക്കമുള്ളവരാണ് യഥാക്രമം മറ്റ് പ്രതികള്‍. പ്രസിഡന്റും വഞ്ചിയൂര്‍ ഹരിത നഗറില്‍ നിന്നും ഇപ്പോള്‍ ഗൗരീശപട്ടം ദിവ്യ ദീപം വീട്ടില്‍ തകാമസക്കാരനുമായ ആര്. ഗോപിനാഥ്, സെക്രട്ടറിയും വെള്ളായണി വിവേകാന്ദ നഗര്‍ ഗുരുകൃപ സ്വദേശിയുമായ പ്രദീപ് കുമാര്‍, ക്ലര്‍ക്കും കമലേശ്വരം ശിവദാനം വീട്ടില്‍ താമസക്കാരനുമായ രാജീവ്, വലിയവിള ഇരുപ്പക്കാട് സ്വദേശിനി സോഫിയാമ്മ തോമസ്, ചാല കുര്യാത്തി ശ്രീശൈലം വീട്ടില്‍ എസ്.എസ്. മായ, നന്തന്‍കോട് കോര്‍ഡിയല്‍ കൊറോണ ഫ്ളാറ്റില്‍ പി.ആര്. മൂര്‍ത്തി, കുമാരപുരം അറപ്പുര അമൃതശങ്കര് ലൈനില്‍ പ്രസാദ് രാജ്, മെഡിക്കല്‍ കോളജ് ഹൈസ്കൂള്‍ റോഡ് സായിപ്രഭയില്‍ മനോജ് കൃഷ്ണന്, അടൂര്‍ കരിമ്പാല കിഴക്കരികത്ത് അനില്‍കുമാര്‍, ശ്രീകാര്യം ഗാന്ധിപുരം ചെറുവള്ളി ഇന്ദീവരത്തില്‍ മിനിമോള്‍, കൊല്ലം ആലുംമൂട് മാമ്പുഴ കാടന്വിള ഷീജാസില് ഷീജാകുമാരി, പയറ്റുവിള മുരിയക്കോട് ഭഗവതിക്ഷേത്രത്തിന് സമീപം അവനീന്ദ്രനാഥന്‍, മനു, ലളിതാംബിക, വസന്തകുമാരി, ഏറത്ത് ലാവണ്യ എസ്.ആര്.എ 84ല്‍ ഹരീന്ദ്രനാഥന്‍, കമലേശ്വരം പയറ്റുകപ്പ ശിവദാനം വീട്ടില്‍ സുനിത കുമാരി, കുന്നത്തൂര്‍ ഹരിതശ്രീ വീട്ടില്‍ ശാന്തകുമാരി, മാമ്പുഴ കാടന്‍വിളപ്പുറം അഹല്യയില്‍ മണികണ്ഠന്, ഗൗരീശപട്ടം ദിവ്യ ദീപം വീട്ടില്‍ വിജയകുമാരി എന്നീ 21 പേരാണ് കേസിലെ പ്രതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.