തിരുവനന്തപുരം: ജില്ലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണി തൂത്തുവാരി. നാലു വാർഡുകളിലും ഇടതു മുന്നണി വിജയിച്ചു. വിതുര ഗ്രാമപഞ്ചായത്തിലെ വാർഡ് യു.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
തിരുവനന്തപുരം കോർപറേഷനിലെ വെട്ടുകാട് വാർഡ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കോട് വാർഡ്, പോത്തൻകോട് ബ്ലോക്കിലെ പോത്തൻകോട് വാർഡ്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട് വാർഡ് എന്നിവിടങ്ങളിലാണ് ഇടതു മുന്നണി വിജയിച്ചത്.
കോര്‍പറേഷനിലെ വെട്ടുകാട് വാര്‍ഡില്‍നിന്ന് സി.പി.എമ്മിലെ ക്ലൈനസ് റൊസാരിയൊ 1490 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട് ഡിവിഷനില്‍ സി.പി.എമ്മിലെ ആര്.പി. നന്ദുരാജ് 463 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന ഒ.എസ്. അംബിക ആറ്റിങ്ങല്‍ എം.എൽ.എയായ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അംബികക്ക് 1548 വോട്ടിെൻറ ഭൂരിപക്ഷമുണ്ടായിരുന്നു. അത് ഇക്കുറി കുറഞ്ഞു. പോത്തന്‍കോട് ബ്ലോക്കിൽ സി.പി.എമ്മിലെ മലയില്‍കോണം സുനി 1630 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു.
വിതുര ഗ്രമാപഞ്ചായത്തിലെ പൊന്നാംചുണ്ട് വാർഡ് ഇടതു മുന്നണി പിടിച്ചെടുത്തു. സി.പി.ഐയിലെ എസ്. രവികുമാർ 45 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 478 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് വന്ന ബി.ജെ.പിയിലെ ജെ.എസ്. സുരേഷ്കുമാർ 433 വോട്ട് നേടി. യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.