തിരുവനന്തപുരം: സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് കഴിഞ്ഞ 10 ദിവസമായി നഗരത്തിൽ നടത്തിയ സംയുക്ത പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 286 പേർക്കെതിരെയും അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച 281 പേർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു. ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഇവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാര്‍, ഡി.സി.പി വിജയ് ഭരത് റെഡ്ഢി എന്നിവര്‍ അറിയിച്ചു. ഗതാഗത നിയമം ലംഘിച്ച് ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ച 2477 പേർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു.
ഗതാഗതം തടസ്സം സൃഷ്ടിച്ച് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന 3461 വാഹന വാഹന ഉടമകൾക്കെതിരെ ഫൈൻ നൽകി. ഇരുചക്ര വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സൈലൻസർ എന്നിവ രൂപമാറ്റം നടത്തി ട്രിപ്പിൾ റൈഡിങ് നടത്തിയ 56 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഇവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു. നടപ്പാതയിലൂടെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചവർക്കെതിരെയും ഇടതുവശം വഴി അലക്ഷ്യമായി വാഹനമോടിച്ച് ഓവർടേക്ക് ചെയ്ത നിരവധി വാഹനങ്ങൾക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി ട്രാഫിക് നോർത്ത് സൗത്ത് എ.സി.പി മാർ അറിയിച്ചു.അടുത്തമാസം പതിനഞ്ചാം തീയതി വരെ തിരുവനന്തപുരം സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി വാഹന പരിശോധന നടത്തുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് വാഹനങ്ങള്‍ ഗതാഗതനിയലംഘനങ്ങള് നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ട്രാഫിക് പോലീസിന്റെ ഗതാഗത നിയമലംഘനങ്ങള്‍ അറിയിക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള 'ട്രാഫിക് ഐ' വാട്സ് ആപ്പ് നമ്പരില്‍ (9497930005) അറിയിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.