നിയമസഭ പുസ്തകോത്സവം ;പുസ്തകഭ്രാന്ത് മുതൽ പെൺകരുത്തുവരെ ചർച്ചയിൽ

തി​രു​വ​ന​ന്ത​പു​രം: സ​മ​കാ​ലീ​ന ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യം, ആ​ത്മീ​യ​ത തു​ട​ങ്ങി പു​സ്ത​ക​ഭ്രാ​ന്തും പെ​ൺ​ക​രു​ത്തി​ന്റെ ശ​ബ്ദ​ങ്ങ​ൾ വ​രെ​യു​ള​ള വി​ഷ​യ​ങ്ങ​ളി​ൽ പാ​ന​ൽ ച​ർ​ച്ച​ക​ളും നി​യ​മ​സ​ഭ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കും. ജ​നു​വ​രി 7 മു​ത​ൽ 13 വ​രെ നി​യ​മ​സ​ഭ സ​മു​ച്ച​യ​ത്തി​ലാ​ണ്​ പു​സ്ത​ക​മേ​ള​യു​ടെ മൂ​ന്നാം പ​തി​പ്പ്.

മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, റോ​ഷി അ​ഗ​സ്റ്റി​ൻ, എം.​എ​ൽ.​എ​മാ​രാ​യ എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ, ര​മേ​ശ് ചെ​ന്നി​ത്ത​ല, പി. ​കെ. ബ​ഷീ​ർ, മാ​ത്യു ടി. ​തോ​മ​സ്​ എ​ന്നി​വ​ർ സ​മ​കാ​ലീ​ന ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കും. ജോ​ൺ ബ്രി​ട്ടാ​സ് എം.​പി മോ​ഡ​റേ​റ്റ​റാ​കു​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ൽ പി.​കെ. കൃ​ഷ്ണ​ദാ​സും പ​ങ്കെ​ടു​ക്കും. സ​ഹ​ക​ര​ണ​മേ​ഖ​ല​യും പ്രൊ​ഫ​ഷ​ണ​ലി​സ​വും എ​ന്ന വി​ഷ​യ​ത്തി​ലെ ച​ർ​ച്ച​യി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ൻ​നാ​യ​ർ, ഡോ. ​ബി.​പി. പി​ള്ള, ഇ.​ജി. ര​ഞ്ജി​ത് കു​മാ​ർ, ബി. ​രാ​ജേ​ന്ദ്ര​കു​മാ​ർ, ഡോ. ​രാ​ജേ​ഷ് എ​സ് പൈ​ങ്ങാ​വി​ൽ, ഡോ. ​രാ​ജേ​ഷ് കു​മാ​ർ എ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

മ​നു​ഷ്യ​നെ ചേ​ർ​ത്തു​നി​ർ​ത്തു​ന്ന ആ​ത്മീ​യ​ത​യെ​ക്കു​റി​ച്ചു​ള്ള പാ​ന​ൽ ച​ർ​ച്ച​യി​ൽ നി​ഷാ​ന്ത് എം.​വി മോ​ഡ​റേ​റ്റ​റാ​കും. ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സും മു​സ്ത​ഫ മൗ​ല​വി​യും സ്വാ​മി ഗു​രു​ര​ത്‌​നം ജ്ഞാ​ന​ത​പ​സ്വി​യും ഭാ​ഗ​മാ​കും. പി.​കെ. ശ്രീ​മ​തി ടീ​ച്ച​ർ, ബി.​എം. സു​ഹ​റ, ഡോ. ​രേ​ഖാ രാ​ജ്, ഷീ​ബ അ​മീ​ർ, ഡോ. ​അ​നു ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന പെ​ൺ​ക​രു​ത്തി​ന്റെ ശ​ബ്ദ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച മാ​തു സ​ജി ന​യി​ക്കും. അ​ച്ച​ടി മാ​ധ്യ​മ​ത്തി​ന്റെ ആ​യു​സ്സ് എ​ന്ന വി​ഷ​യ​ത്തി​ലെ ച​ർ​ച്ച​യി​ൽ സ​ര​സ്വ​തി നാ​ഗ​രാ​ജ​ൻ മോ​ഡ​റേ​റ്റ​റാ​കും. രാ​ജ​ഗോ​പാ​ൽ ആ​ർ, മ​നോ​ജ് കെ. ​ദാ​സ്, ജോ​സ് പ​ന​ച്ചി​പ്പു​റം, ആ​ർ.​എ​സ്. ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

എ​ഴു​ത്തും തൊ​ഴി​ലും ഇ​ഴ​ചേ​രു​മ്പോ​ൾ എ​ന്ന വി​ഷ​യ​ത്തി​ലെ ച​ർ​ച്ച​യി​ൽ അ​നു പാ​പ്പ​ച്ച​ൻ മോ​ഡ​റേ​റ്റ​റാ​കും. പ്ര​താ​പ​ൻ, സു​ഭാ​ഷ് ഓ​ട്ടു​മ്പു​റം, ധ​നു​ജ കു​മാ​രി, ഇ​ള​വൂ​ർ ശ​ശി, റാ​സി എ​ന്നി​വ​ർ പാ​ന​ലി​സ്റ്റു​ക​ളാ​യെ​ത്തും. സു​ജി​ത് കൊ​ട​ക്കാ​ട് ച​ർ​ച്ച ന​യി​ക്കു​ന്ന പു​സ്ത​ക​ഭ്രാ​ന്തി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യി​ൽ കീ​ർ​ത്തി ജ്യോ​തി​യും ആ​ർ. അ​ന​ന്ത​കൃ​ഷ്ണ​നും ശ​ര​ൺ രാ​ജീ​വും ഭാ​ഗ​മാ​കും. ബാ​ല​സാ​ഹി​ത്യം- ഉ​ണ്ണി​ക​ളെ ഒ​രു ക​ഥ പ​റ​യാം എ​ന്ന ച​ർ​ച്ച​യി​ൽ ബി​ജു തു​റ​യി​ൽ​കു​ന്ന് മോ​ഡ​റേ​റ്റ​റാ​കും. ഡോ. ​കെ. ശ്രീ​കു​മാ​റും കൃ​പ അ​മ്പാ​ടി​യും ഉ​ണ്ണി അ​മ്മ​യ​മ്പ​ല​വും സി​ബി​ജോ​ൺ തൂ​വ​ലും പ​ങ്കെ​ടു​ക്കും.

വി​വ​ർ​ത്ത​ന സാ​ഹി​ത്യ​ത്തി​ന്റെ സൗ​ന്ദ​ര്യം എ​ന്ന വി​ഷ​യ​ത്തി​ലെ ച​ർ​ച്ച​യി​ൽ സു​നീ​ത ബാ​ല​കൃ​ഷ്ണ​ൻ മോ​ഡ​റേ​റ്റ​റാ​കും. ഡോ. ​പ്രി​യ കെ. ​നാ​യ​രും പ്രൊ​ഫ. എ. ​അ​ര​വി​ന്ദാ​ക്ഷ​നും ക​ബ​നി സി​യും ഡോ. ​സ​ണ്ണി എ​ൻ.​എ​മ്മും പ​ങ്കെ​ടു​ക്കും.

വാ​യ​ന​യാ​ണ് ല​ഹ​രി എ​ന്ന പ്ര​മേ​യ​ത്തി​ൽ ചി​ട്ട​പ്പെ​ടു​ത്തു​ന്ന പു​സ്‌​കോ​ത്സ​വ​ത്തി​ൽ 350 പു​സ്ത​ക പ്ര​കാ​ശ​ന​ങ്ങ​ളും 60 ല​ധി​കം പു​സ്ത​ക ച​ർ​ച്ച​ക​ളും ന​ട​ക്കും. ടോ​ക്ക്, ഡ​യ​ലോ​ഗ്, മീ​റ്റ് ദ ​ഓ​ത​ർ, സ്മൃ​തി​സ​ന്ധ്യ, ക​വി​യ​ര​ങ്ങ്, ക​ഥാ​പ്ര​സം​ഗം, ക​വി​യും ക​വി​ത​യും, ക​ഥ​യ​ര​ങ്ങ്, ഏ​കാം​ഗ​നാ​ട​കം, സി​നി​മ​യും ജീ​വി​ത​വും തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ 70ല​ധി​കം പ​രി​പാ​ടി​ക​ൾ​ക്ക് വേ​ദി​യാ​കും.

ദി​വ​സ​വും വൈ​കി​ട്ട് 7 മു​ത​ൽ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഗാ ഷോ​യു​മു​ണ്ടാ​വും. പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും നി​യ​മ​സ​ഭ കാ​ണു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്.

Tags:    
News Summary - Kerala Legislature International Book Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.