തിരുവനന്തപുരം: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിൽ ജില്ലയിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. ഒട്ടുമിക്ക സ്കൂളുകളും നൂറുശതമാനം വിജയം നേടി. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലക്കാണ് ഇക്കുറിയും ദേശീയതലത്തിൽ ഒന്നാം സ്ഥാനം. പന്ത്രണ്ടാം ക്ലാസിൽ 99.91 ശതമാനവും പത്താം ക്ലാസിൽ 99.75 ശതമാനവുമാണ് തിരുവനന്തപുരം മേഖലയുടെ വിജയം.
ചേങ്കോട്ടുകോണം ശ്രീ നാരായണ പബ്ലിക് സ്കൂൾ, മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂൾ, നേമം കോലിയക്കോട് സ്വാമി വിവേകാനന്ദ മിഷൻ സ്കൂൾ, ആക്കുളം ദി ഗുഡ് ഷെപ്പേർഡ് സ്കൂൾ, വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ, കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്കൂൾ, നാലാഞ്ചിറ നവജീവൻ ബെഥനി വിദ്യാലയ, ആക്കുളം പി.എം കേന്ദ്രീയ വിദ്യാലയം, പട്ടം ആര്യ സെൻട്രൽ സ്കൂൾ, തൈക്കാട് കാർമ്മൽ സ്കൂൾ, അമ്പലത്തറ കൊർദോവ സ്കൂൾ തുടങ്ങിയവയാണ് നൂറുശതമാനം വിജയം നേടിയവ.
കോലിയക്കോട് സ്വാമി വിവേകാനന്ദ മിഷന് സെന്‍ട്രല്‍ സ്കൂളിന് പത്ത്, പ്ലസ് ടു പരീക്ഷയില്‍ 100 ശതമാനം വിജയം. പത്താം ക്ലാസില്‍ എസ്. സാന്ദ്രയും പ്ലസ്ടുവില്‍ എ.ബി. അനുരൂപയും സ്കൂള്‍ ടോപ്പര്‍മാരായി.
നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയിത്തിൽ പത്ത്, 12 ക്ലാസ് പരീക്ഷയിൽ വിജയം നൂറു ശതമാനം. പത്താം ക്ലാസിൽ 98 ശതമാനം മാർക്കോടെ റോജ റോയ് സ്കൂൾ ടോപ്പറായി.
12ൽ കൊമേഴ്സ് വിഭാഗത്തിൽ 98 ശതമാനം മാർക്കോടെ മറിയ ജേക്കബും മാത്ത്സ് കംപ്യൂട്ടറിൽ 97.6 ശതമാനം മാർക്കോടെ ഡി. ഭദ്രയും ഹ്യുമാനിറ്റീസിൽ 97.4 ശതമാനം മാർക്കോടെ സിദ്ര ഫാത്തിമയും ബയോ മാത്ത്സിൽ 96.8 ശതമാനം മാർക്കോടെ അമൃത റെജിയും ബയോ കംപ്യൂട്ടറിൽ 96.8 ശതമാനം മാർക്കോടെ അലീന ചെറിയാൻ ജോർജും സ്കൂൾ ടോപ്പർമാരായി.
മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ പത്താം ക്ളാസിൽ പരീക്ഷ എഴുതിയ 263 കുട്ടികളിൽ 205 പേർക്കും ഡിസ്റ്റിങ്ഷൻ ലഭിച്ചു. 98.83 ശതമാനം മാർക്കോടെ റേച്ചൽ ഡേവിഡാണ് പത്താം ക്ലാസിലെ സ്കൂൾ ടോപ്പർ.
പന്ത്രണ്ടാം ക്ലാസിൽ 340 പേർ പരീക്ഷ എഴുതിയതിൽ 282 പേർ ഡിസ്റ്റിങ്ഷൻ നേടി. സയൻസ് വിഭാഗത്തിൽ 99 ശതമാനം മാർക്കോടെ രാഹുൽ ജോസഫ് ബിജോയിയും കൊമേഴ്സ് വിഭാഗത്തിൽ 98 ശതമാനം മാർക്കോടെ ഗൗരവ് വിമലും ഹ്യുമാനിറ്റീസിൽ 98.6 ശതമാനം മാർക്കോടെ ക്രിസാലിൻ ആലീസ് അജോയും സ്കൂൾ ടോപ്പർമാരായി.
ആക്കുളം പി.എം ശ്രീ കെ.വി എ.എഫ്.എസിൽ പത്തിൽ 95 ശതമാനം മാർക്കോടെ അദ്വൈത് ദിഗേഷ് സ്കൂൾ ടോപ്പറായി. പ്ലസ് ടുവിന് സയൻസ് വിഭാഗത്തിൽ 94.8 ശതമാനം മാർക്കോടെ ജഗന്നാഥും ഗായത്രി ഗിരീഷും കൊമേഴ്സ് വിഭാഗത്തിൽ 96.2 ശതമാനം മാർക്കോടെ എസ്. ആദർശും സ്കൂൾ ടോപ്പർമാരായി.
ആക്കുളം ദ സ്കൂൾ ഒഫ് ദ ഗുഡ് ഷെപ്പേർഡിൽ പത്തിൽ പരീക്ഷ എഴുതിയ 199 കുട്ടികളിൽ 71 പേർ 90 ശതമാനത്തിന് മുകളിലും 151 പേർ ഡിസ്റ്റിങ്ഷനും നേടി. പ്ലസ് ടു പരീക്ഷ എഴുതിയ 122 വിദ്യാർഥികളിൽ 118 പേർ ഡിസ്റ്റിങ്ഷൻ നേടി. സയൻസ് വിഭാഗത്തിൽ 99.2 ശതമാനം മാർക്കോടെ ആർ. അനന്തനും കൊമേഴ്സ് വിഭാഗത്തിൽ 99 ശതമാനം മാർക്കോടെ നന്ദന സാജനും ഹ്യുമാനിറ്റീസിൽ 97 ശതമാനം മാർക്കോടെ എൽ. മീരയും സ്കൂൾ ടോപ്പർമാരായി.
പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പത്താം ക്ളാസിൽ 487 മാർക്കോടെ അവ്നി മനോജ് സ്കൂൾ ടോപ്പറായി. പന്ത്രണ്ടിൽ സയൻസ് വിഭാഗത്തിൽ 489 മാർക്കുമായി ബി. ആദിത്യയും കൊമേഴ്സിൽ 474 മാർക്കുമായി എ.ആർ. നിവേദും ഹ്യുമാനിറ്റീസിൽ 489 മാർക്കുമായി തമന്ന പ്രജീഷും സ്കൂൾ ടോപ്പർമാരായി.
കാർമൽ സ്കൂളിൽ പ്ലസ് ടുവിന് 46 ഡിസ്റ്റിങ്ഷനോടെ നൂറു ശതമാനം വിജയം. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 97.4 ശതമാനം മാർക്കോടെ റിഷിക അജയനും സയൻസ് വിഭാഗത്തിൽ 95.4 ശതമാനം മാർക്കുമായി എ.പി. അനുപമയും കൊമേഴ്സ് വിഭാഗത്തിൽ 91.6 ശതമാനം മാർക്കുമായി എസ്. ഹെപ്സിബാബ് ഷക്കീനയും സ്കൂൾ ടോപ്പർമാരായി. പത്താം ക്ലാസിൽ 98.6 ശതമാനം മാർക്കോടെ എസ്.എസ് അഭിനവമി രാഗ് സ്കൂൾ ടോപ്പറായി.
അമ്പലത്തറ കൊർദോവ പബ്ലിക് സ്കൂളിൽ പത്തിൽ 92 ശതമാനം മാർക്കോടെ എം. മുഹഖദ് യാസിനും പന്ത്രണ്ടിൽ 94 ശതമാനം മാർക്കോടെ എം.എസ്. ആദിത്യനും സ്കൂൾ ടോപ്പർമാരായി.
കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ പത്താം ക്ലാസിൽ 167 പേർ പരീക്ഷ എഴുതിയതിൽ 144 പേർ ഡിസ്റ്റിങ്ഷൻ നേടി. 99.2 ശതമാനം മാർക്കോടെ ഉന്നത വിജയം നേടിയ ദക്ഷ ഗിരീഷ് സ്കൂൾ ടോപ്പറായി. പന്ത്രണ്ടാം ക്ലാസിൽ 264 കുട്ടികളിൽ 202 പേർ ഡിസ്റ്റിങ്ഷൻ നേടി. കൊമേഴ്സ് വിഭാഗത്തിൽ 98.6 ശതമാനം മാർക്കോടെ സാറാ ജോൺ ദേശീയ തലത്തിൽ ഉന്നത വിജയം നേടി.
96.8 ശതമാനം മാർക്കുമായി നസ്മി നാസർ കൊമേഴ്സ് വിഭാഗത്തിൽ ടോപ്പറായി. 489 മാർക്കുമായി എ. കൃഷ്ണയാണ് ഹ്യുമാനിറ്റീസിൽ സ്കൂൾ ടോപ്പർ.
വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി. എഴുതിയ 36 പേരിൽ 20 പേർക്ക് ഡിസ്റ്റിങ്ഷനുണ്ട്. 484 മാർക്കുമായി ദയ എസ്. നായരാണ് സ്കൂൾ ടോപ്പർ.
കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്കൂളിൽ 12ാം ക്ലാസ് പരീക്ഷ എഴുതിയവരിൽ 59 ശതമാനം കുട്ടികൾ 80 ശതമാനത്തിനു മുകളിൽ മാർക്ക് നേടി.
അയിഷ എസ് (കോമേഴ്സ്- 96.2 ശതമാനം), ഷെഹ്ഫിൻ ഷെഹറാസ് (സയൻസ്), ദുർഗാലക്ഷ്മി (ഹ്യുമാനിറ്റീസ്) എന്നിവർ സ്കൂൾ ടോപ്പർമാരായി. 10ാം ക്ലാസ് പരീക്ഷയെഴുതിയ 64 പേരിൽ 30 വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു. 96 ശതമാനം മാർക്ക് നേടിയ അദ്വിത വിനോദ് സ്കൂൾ ടോപ്പറായി.
പട്ടം ആര്യ സെൻട്രൽ സ്കൂളിൽ 12ാം ക്ലാസ് പരീക്ഷയെഴുതിയ 226 വിദ്യാർഥികളിൽ 20 പേർ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ശ്രേയ അനിഷ്, നവനീത് ജി. നായർ (സയൻസ്- 494), അനന്യ എസ്. നാഥ് (കോമേഴ്സ്- 487) എന്നിവർ സ്കൂൾ ടോപ്പർമാരായി. 190 വിദ്യാർഥികളാണ് 10ാം ക്ലാസ് പരീക്ഷയെഴുതിയത്.
39 പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 493 മാർക്ക് നേടിയ ഗംഗ ഗോപനാണ് സ്കൂൾ ടോപ്പർ.
പള്ളിപ്പുറം മോഡൽ പബ്ലിക് സ്കൂളിൽ 12ാം ക്ലാസ് പരീക്ഷയെഴുതിയ 36 പേരിൽ 17 കുട്ടികൾ ഡിസ്റ്റിങ്ഷൻ നേടി. പത്താം ക്ലാസിൽ പരീക്ഷ എഴുതിയ 41 കുട്ടികളിൽ 17 പേർക്ക് ഡിസ്റ്റിങ്ഷനുണ്ട്.
തോന്നയ്ക്കൽ ബ്ലൂമൗണ്ട് പബ്ലിക് സ്കൂളിൽ 12ാം ക്ലാസിൽ പരീക്ഷ എഴുതിയ 55 പേരിൽ 44 കുട്ടികൾക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു. കോമേഴ്സ് വിഭാഗത്തിൽ 94.4 ശതമാനം മാർക്കോടെ അഭയ ബിജുവും സയൻസ് വിഭാഗത്തിൽ അഭിഷേക് എസ്. നായരും ( 92.2 ശതമാനം) സ്കൂൾ ടോപ്പർമാരായി. 10ാം ക്ലാസിൽ 103 കുട്ടികൾ പരീക്ഷ എഴുതിയതിൽ 63 കുട്ടികൾക്ക് ഡിസ്റ്റിങ്ഷനുണ്ട്. 98.2 ശതമാനം മാർക്ക് നേടിയ സിദ്ധി വിനായകാണ് സ്കൂൾ ടോപ്പർ.
തിരുമല മങ്കാട്ട്കടവ് വിശ്വപ്രകാശ് സെൻട്രൽ സ്കൂളിൽ 12ാം ക്ലാസിൽ ജമ്പതു പേർക്ക് 90 ശതമാനത്തിന് മുകളിൽ മാർക്കുണ്ട്. 10ാം ക്ലാസിൽ 90 ശതമാനം, ഡിസ്റ്റിങ്ഷൻ, ഫസ്റ്റ് ക്ലാസ്സ് എന്നിവ നേടിയ വിദ്യാർഥികൾ ഉൾപ്പെടുന്നു.
നരുവാമൂട് ചിന്മയ വിദ്യാലയയിൽ പന്ത്രണ്ടാം ക്ലാസിൽ പരീക്ഷ എഴുതിയ 23 കുട്ടികളിൽ 20 പേർക്കും ഡിസ്റ്റിങ്ഷനുണ്ട്. 95.8 ശതമാനം മാർക്കോടെ എസ്.എസ്. അശ്വിനാണ് സ്കൂൾ ടോപ്പർ. പത്താം ക്ലാസിൽ 36 വിദ്യാർഥികളിൽ 26 പേർക്കും ഡിസ്റ്റിങ്ഷനുണ്ട്. 984 ശതമാനം മാർക്കോടെ എസ്. ഗൗരിയാണ് സ്കൂൾ ടോപ്പർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.