തിരുവനന്തപുരം: നെല്ലിന്റെ ചാരത്തിൽനിന്ന് സിമന്റ് ഇഷ്ടികകൾ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഒരുക്കി സാങ്കേതിക സർവകലാശാല. കാലടി റൈസ് മില്ലേഴ്സ് കൺസോർട്യം പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടിയാണ് സർവകലാശാല ഈ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്. റൈസ് മില്ലിങ് വ്യവസായത്തിന്റെ സുഗമമായ നടത്തിപ്പിനായി 36 റൈസ് മില്ലുടമകൾ ചേർന്ന് രൂപവത്കരിച്ച കൺസോർട്യം കേന്ദ്ര ഗവൺമെന്റിന്റെ എം.എസ്.എം. ഇ മന്ത്രാലയത്തിന്റെ മൈക്രോ സ്മോൾ എന്റർപ്രൈസസ്-ക്ലസ്റ്റർ ഡെവലപ്മെന്റ് പ്രോഗ്രാമിനു കീഴിലാണ് പ്രവർത്തിക്കുന്നത്.
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലുള്ള അധ്യാപകരുടെ സാങ്കേതിക നൈപുണ്യം പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്ക് സർവകലാശാലയിലെ ഇൻഡസ്ട്രി അറ്റാച്ച്മെന്റ് സെല്ലാണ് നേതൃത്വം നൽകുന്നത്. സിമൻറ് ഉൽപാദനം വളരെ ചെലവേറിയതും പ്രകൃതിവിഭവങ്ങൾ നശിപ്പിക്കുന്നതുമായ പ്രക്രിയയായതിനാൽ സിമന്റിന്റെ ബദലായാണ് നെല്ലിന്റെ ചാരത്തിൽനിന്നുള്ള സിമന്റ് ഉൽപാദനത്തെ കണക്കാക്കുന്നത്.
വയലുകളിൽ വൻതോതിൽ വയ്ക്കോൽ കത്തിക്കുന്നതും അനിയന്ത്രിത നിർമാർജനവും ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ നെല്ല് ഉപയോഗിച്ചുള്ള സിമന്റ് ഉൽപാദനം കെട്ടിട നിർമാണ വ്യവസായത്തിൽ വൻ ജനപ്രീതി നേടുമെന്നാണ് സർവകലാശാലയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.