തിരുവനന്തപുരം: അഞ്ചാം പിറന്നാളിന്റെ കേക്ക് മുറിച്ചപ്പോൾ ശിശുക്ഷേമ സമിതിയിലെ കുസൃതിക്കുട്ടന് ഇരട്ടി മധുരമായിരുന്നു. ഇക്കുറി പിറന്നാളാഘോഷത്തിന് അവന്റെയൊപ്പം സമിതിയിലെ കൂട്ടുകാർ മാത്രമല്ല അവനെ ദത്തെടുത്ത അച്ഛനും അമ്മയും അനിയനും ഒപ്പമുണ്ടായിരുന്നു. അടുത്തദിവസം അവൻ തന്റെ പുതിയ രക്ഷാകർത്താക്കൾക്കൊപ്പം യു.എസിലേക്ക് പറക്കും.
ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണ് അവൻ അമ്മത്തൊട്ടിലിൽ അതിഥിയായി എത്തിയത്. ആരും അന്വേഷിച്ച് വരാത്തതിനാൽ നിയമപരമായി തന്നെ അവന്റെ ദത്ത് നടപടികൾ സമിതി ആരംഭിച്ചു. അധികം വൈകാതെ അവനെ ദത്തെടുക്കാൻ യു.എസിൽ നിന്ന് രക്ഷാകർത്താക്കളും എത്തി. എല്ലാവർക്കുമൊപ്പമിരുന്ന് അവൻ പിറന്നാൾ സദ്യ കഴിച്ചു.
യു.എസിൽ നഴ്സ് കൂടിയായ അമ്മ എലിസബത്തിനും ബാഡ്മിന്റൺ താരമായ അച്ഛൻ ജോനും കുഞ്ഞ് സഹോദരൻ ഏഥനുമൊപ്പം അവൻ നിറഞ്ഞ ചിരിയോടെ സമിതിയുടെ പടിയിറങ്ങി. കഴിഞ്ഞ 20 മാസത്തിനിടെ സമിതിയില്‍ നിന്നും ദത്തുനല്‍കുന്ന 117-ാമത്തെ കുട്ടിയാണ് ഈ അഞ്ചുവയസ്സുകാരന്. തിരുവനന്തപുരം അമ്മത്തൊട്ടില്‍ ആരംഭിച്ചതിന് ശേഷം 614കുട്ടികളെയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.